Tag: നവകേരള സദസ്സ്

സ്വീകരണത്തിനിടെ കൈ കണ്ണിൽ തട്ടിയ സംഭവത്തിൽ എൻ സി സി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി, സമ്മാനവും നൽകി
Other

സ്വീകരണത്തിനിടെ കൈ കണ്ണിൽ തട്ടിയ സംഭവത്തിൽ എൻ സി സി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി, സമ്മാനവും നൽകി

നിലമ്പുർ: മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയ്യാറായി. എന്നാൽ എൻസിസി കേഡറ്റിന്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്നാണ് ചിലർ വാർത്ത നൽകിയത്. ആ വാർത്ത കണ്ട് വിഷമിച്ച വിദ്യാർത്ഥി മുഖ്യമന്ത്രിയെ കാണണമെന്ന് താല്പര്യപ്പെടുകയായിരുന്നു. പി വി അൻവർ എംഎൽഎയുടെ വസതിയിൽ അതിനുള്ള അവസരം ലഭിച്ചു. മുഖ്യമന്ത്രി ജിന്റോയെ വാത്സല്യത്തോടെ സ്വീകരിച്ചു. "അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം" എന്ന് പറഞ്ഞ് പേന സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയച്ചത്. ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ച് ജിന്റോയെ...
Politics

നവകേരള സദസ്സിന് ലീഗ് നേതാവിന്റെ സ്കൂൾ ബസ്; സ്കൂൾ ഗേറ്റിന് പൂട്ടിട്ട് എം എസ് എഫ്

തിരൂരങ്ങാടി : ഇന്ന് പരപ്പനങ്ങാടിയിൽ നടക്കുന്ന നവകേരള സദസ്സിന് ആളെ എത്തിക്കാൻ ലീഗ് നേതാവിന്റെ സ്കൂൾ ബസുകൾ വിട്ടു കൊടുക്കുന്നതിനെതിരെ പ്രതിഷേധവുമായി എം എസ് എഫ്. മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പൂഴിക്കൽ ബഷീറിന്റെ മാനേജ്‌മറന്റിൽ ഉള്ള പി കെ എം ഹയർ സെക്കൻഡറി സ്കൂളിലെ ബസുകളാണ് നവകേരള സദസ്സിനായി വിട്ടു കൊടുക്കുന്നത്. സ്കൂൾ ബസുകൾ ഉപയോഗിക്കരുത് എന്ന കോടതി വിധി ഉണ്ടായിരിക്കെയാണ് ബസുകൾ വിട്ടു കൊടുക്കുന്നതെന്ന് എം എസ് എഫ് ഭാരവാഹികൾ ആരോപിച്ചു. സ്കൂൾ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്ന് സ്കൂൾ ഗേറ്റ് പൂട്ടുകയായിരുന്നു. തിരൂരങ്ങാടി മണ്ഡലം എം എസ് എഫിന്റെ നേതൃത്വത്തിൽ ആണ് സമരം. കോട്ടക്കൽ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.ചർച്ച നടക്കുകയാണ്. നേരത്തെ സ്കൂളുകളിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെ എതിക്കണമെന്ന് ഡി ഇ ഒ നിർദേശം നൽകിയത് വിവാദമായിരുന്നു. പ്രതി ഷേധം ഉണ്ടായതിനെ തുടർന്നാണ്...
Kerala

കെ – റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായി ഹൈദരലി തങ്ങളുടെ മരുമകൻ

തിരൂർ : കെ-റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായാണ് തിരൂർ പൂക്കയിൽ സ്വദേശി ഹസീബ് തങ്ങൾ നവകേരള സദസ്സുമായി ബന്ധപ്പെട്ട് തിരൂരിൽ നടന്ന മലപ്പുറം ജില്ലയിലെ ആദ്യ പ്രഭാത സദസ്സിൽ എത്തിയത്. മുസ്ലിം ലീഗ് നേതാവ് ആയിരുന്ന പരേതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകനാണ് ഹസീബ് തങ്ങൾ. രാഷ്ട്രീയപരമായ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത സർക്കാർ നടത്തുന്ന പരിപാടിയെ ബഹിഷ്കരിക്കുന്നതിൽ അർത്ഥമില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. നിരവധി റെയിൽ ഗതാഗത പദ്ധതികൾ ചെറുപ്പകാലം മുതൽ കേൾക്കുന്നതാണ്. പലതും ഇന്നും യാഥാർത്ഥ്യമായിട്ടില്ല. 2017ൽ പ്രകടന പത്രികയിൽ അവകാശപ്പെട്ട തെക്കുവടക്ക് അതിവേഗ പാതയെക്കുറിച്ച് അറിയാനാണ് പ്രഭാത സദസ്സിൽ എത്തിയത്. മുഖ്യമന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്തു. കേന്ദ്ര അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമാണ് പദ്ധതി യാഥാർത്...
error: Content is protected !!