Thursday, August 6

Tag: നാടുകാണി പരപ്പനങ്ങാടി റോഡ് നവീകരണം

പാണക്കാട് മണ്ണിടിഞ്ഞ പ്രദേശം വിദഗ്ധ സമിതി സന്ദർശിച്ചു;  ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനം നാളെ
Malappuram

പാണക്കാട് മണ്ണിടിഞ്ഞ പ്രദേശം വിദഗ്ധ സമിതി സന്ദർശിച്ചു; ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനം നാളെ

മലപ്പുറം : നാടുകാണി - പരപ്പനങ്ങാടി സംസ്ഥാന പാതയിൽ പാണക്കാട് മണ്ണിടിച്ചിൽ സംഭവിച്ച പ്രദേശത്തെ ഗതാഗതം പുനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി പ്രദേശം സന്ദർശിച്ചു. ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പ് മോട്ടോർ വാഹന വകുപ്പ്, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ്, ഫയർ ആൻ്റ റസ്‌ക്യൂ, പൊതുമരാമത്ത് റോഡ്‌സ്, ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, ഹസാർഡ് അനലിസ്റ്റ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സമിതി നാളെ (ഓഗസ്റ്റ് 7)ജില്ലാ കളക്റ്റർക്ക്റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിൻ്റെ ത്തിസ്ഥാനത്തിൽ ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കും...
Local news

കോടികൾ ചിലവാക്കിയ പ്രവൃത്തിക്ക് തിരൂരങ്ങാടി ടൗണിൽ കൈവരി സ്ഥാപിക്കാൻ പണമില്ലെന്ന്, നാട്ടുകാർ പ്രതിഷേധ കൈവരി സ്ഥാപിച്ചു

തിരൂരങ്ങാടി: 200 കോടിയിലേറെ രൂപ ചിലവാക്കി നാടുകാണി - പരപ്പനങ്ങാടി പാത നവീകരണം പൂർത്തിയാക്കിയപ്പോൾ അത്യാവശ്യമായ സ്ഥലത്ത് കൈവരി സ്ഥാപിക്കാതെ കരാറകാരുടെയും ഉദ്യോഗസ്ഥരുടേയും അനാസ്ഥ. ഏറ്റവും തിരക്ക് പിടിച്ച തിരൂരങ്ങാടി ടൗണിൽ മാത്രം കൈവരി സ്ഥാപിച്ചില്ല. പരപ്പനങ്ങാടി, വേങ്ങര ഭാഗങ്ങളിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ പോലും കൈവരി സ്ഥാപിച്ചവരാണ് ഏറ്റവും അത്യാവശ്യമായി വേണ്ട തിരൂരങ്ങാടി യിൽ സ്ഥാപിക്കാതെ പ്രവൃത്തി നിർത്തി വെക്കുന്നത്. 3 എൽ പി സ്കൂളുകൾ, 2 വീതം യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, കോളേജ്, അറബിക് കോളേജ്, മദ്രസകൾ, പാരലൽ കോളേജുകൾ എന്നിവയുടെങ്ങളിൽ നിന്നായി പതിനായിരത്തോളം വിദ്യാർതികൾ ആശ്രയിക്കുന്ന ടൗണാണിത്. ഇതിന് പുറമെ മറ്റു വഴിയാത്രക്കാരും. തിരക്ക് പിടിച്ച ടൗണിൽ റോഡിന് വീതി കുറവാണ്. ഡ്രൈനേജ് റോഡിന്റെ ഉയരത്തിൽ ആയതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഫുട്പാത്തിലൂടെയാണ് പോകുന്നത്. ഇതു കാരണം കാൽ നദ യാത്രക്കാർക്ക...
error: Content is protected !!