Sunday, August 24

Tag: പരപ്പനങ്ങാടി കോടതി

വീടിന്റെ പരിസരത്ത് കൊതുകും എലിയും:ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി കോടതി
Other

വീടിന്റെ പരിസരത്ത് കൊതുകും എലിയും:ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി കോടതി

പരപ്പനങ്ങാടി : വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കിയതിനും പൊതുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിനും ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. അനൂപ് ചാര്‍ജ് ചെയ്ത കേസിലാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 15000 രൂപ വീതം പിഴ ചുമത്തിയത്. 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷന്‍ 21, 45, 53 വകുപ്പുകളുടെ ലംഘനമാണ് നടന്നത്. നിയമലംഘനം നടത്തുന്നത് തടയുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നോട്ടീസിനാല്‍ നല്‍കിയിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് കേസ് ചാര്‍ജ് ചെയ്തത്. ജില്ലയില്‍ പൊതുജനാരോഗ്യ നിയമം നിലവില്‍ വന്നതിനുശേഷം ആദ്യമായാണ് പിഴ ഈടാക്കുന്നത്....
Obituary

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു

പരപ്പനങ്ങാടി: ജിംനേഷ്യത്തിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഡ്വ. സുൽഫിക്കറാണ് ( 55) വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചിന് മരിച്ചത്. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ല ട്രഷറർ ആണ്. സി.പി. എം. ലോക്കൽ കമ്മറ്റി അംഗവും ഡി. വൈ എഫ്. ഐ . മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ :ഫസീല.മക്കൾ: ആയിഷ , ദീമ. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെ.പി. എച്ച് നഹയുടെ പൗത്രനാണ്. ഖബറടക്കം ഇന്ന് (വ്യാഴം) രാത്രി എട്ടിന് പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ...
error: Content is protected !!