Tag: പിണറായി വിജയൻ

കെ – റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായി ഹൈദരലി തങ്ങളുടെ മരുമകൻ
Kerala

കെ – റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായി ഹൈദരലി തങ്ങളുടെ മരുമകൻ

തിരൂർ : കെ-റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായാണ് തിരൂർ പൂക്കയിൽ സ്വദേശി ഹസീബ് തങ്ങൾ നവകേരള സദസ്സുമായി ബന്ധപ്പെട്ട് തിരൂരിൽ നടന്ന മലപ്പുറം ജില്ലയിലെ ആദ്യ പ്രഭാത സദസ്സിൽ എത്തിയത്. മുസ്ലിം ലീഗ് നേതാവ് ആയിരുന്ന പരേതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകനാണ് ഹസീബ് തങ്ങൾ. രാഷ്ട്രീയപരമായ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത സർക്കാർ നടത്തുന്ന പരിപാടിയെ ബഹിഷ്കരിക്കുന്നതിൽ അർത്ഥമില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. നിരവധി റെയിൽ ഗതാഗത പദ്ധതികൾ ചെറുപ്പകാലം മുതൽ കേൾക്കുന്നതാണ്. പലതും ഇന്നും യാഥാർത്ഥ്യമായിട്ടില്ല. 2017ൽ പ്രകടന പത്രികയിൽ അവകാശപ്പെട്ട തെക്കുവടക്ക് അതിവേഗ പാതയെക്കുറിച്ച് അറിയാനാണ് പ്രഭാത സദസ്സിൽ എത്തിയത്. മുഖ്യമന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്തു. കേന്ദ്ര അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമാണ് പദ്ധതി യാഥാർത്...
Politics

മുസ്ലിം ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ല; ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാടില്‍ മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കി. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഗോവിന്ദന്‍ മാഷ് ഒരു സത്യം പറഞ്ഞു. അത്രയേ ഉള്ളൂ. ലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്ന് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും മനസിലാകും. ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും വേണ്ടിയാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. മതേതരത്വം, മതസൗഹാര്‍ദം, ജനാധിപത്യം എന്നിവ ശക്തിപ്പെടുത്തുന്നതാണ് ലീഗിന്റെ പ്രവര്‍ത്തന രീതികള്‍. അത് മനസിലായവര്‍ കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നുപറഞ്ഞെന്നേയുള്ളൂ. സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അതേസമയം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന...
error: Content is protected !!