തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് പുതിയ സൂപ്രണ്ടിനെ നിയമിച്ചു
തിരൂരങ്ങാടി : ഒടുവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് പുതിയ സൂപ്രണ്ടിനെ നിയമിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ.വി.വിനോദ് ആണ് പുതിയ സൂപ്രണ്ട്.
ഭരണ രംഗത്ത് പരിചയ സമ്പന്നൻ ആണ്. നേരത്തെ ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ആയി മികവ് തെളിയിച്ച വ്യക്തിയാണ്. അതിന് ശേഷം തിരൂർ ജില്ലാ ആശുപത്രിയിൽ സൂപ്രണ്ട് ആയിരുന്നു. അക്കാലത്താണ് ആശുപത്രിയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിയത്. തിരൂരങ്ങാടി താലൂക്കിൽ തന്നെയുള്ള വള്ളിക്കുന്ന് സ്വദേശിയാണ്. സ്വന്തം താലൂക്ക് ആശുപത്രിയിൽ തന്നെ സൂപ്രണ്ട് ആയി എത്തുമ്പോൾ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും എന്ന വിശ്വാസ ത്തിലാണ് രോഗികൾ.
സൂപ്രണ്ട് ആയിരുന്ന ഡോ.പ്രഭുദാസ് ജില്ലാ ജനറൽ ആശുപത്രി സൂപ്രണ്ട് പ്രമോഷൻ ലഭിച്ചു പോയ ശേഷം സൂപ്രണ്ട് ഇല്ലായിരുന്നു. തുടർന്ന് സീനിയർ ഡോക്ടർ ആയ ഓർത്തോ വിഭാഗത്തിലെ ഡോ.മൊയ്‌ദീൻ കുട്ടിക്കായിരുന്നു ചുമതല. ഇതു കാരണം...