Tag: പുറത്തൂർ

കക്ക വാരാൻ പോയ വരുടെ തോണി മറിഞ്ഞു 2 പേർ മരിച്ചു, 2 പേരെ കാണാതായി
Accident, Breaking news

കക്ക വാരാൻ പോയ വരുടെ തോണി മറിഞ്ഞു 2 പേർ മരിച്ചു, 2 പേരെ കാണാതായി

തിരൂർ : കക്ക വാരാന്‍ പുഴയിലിറങ്ങിയ കുടുംബം സഞ്ചരിച്ച തോണി മറിഞ്ഞു 2 പേർ മരിച്ചു, 2 പേരെ കാണാതായി. പുറത്തൂർ കളൂർ കുട്ടിക്കടവ് പുഴയിലാണ് സംഭവം. കുറ്റിക്കാട് കടവ് സ്വദേശികളും ബന്ധുക്കളുമായ വിളക്കത്ര വളപ്പിൽ മുഹമ്മദിന്റെ ഭാര്യ സൈനബ (54), ഹംസയുടെ ഭാര്യ ഈന്തു കാട്ടിൽ റുഖിയ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ആലത്തിയൂർ ഇമ്പിച്ചി ബാവ ആശുപത്രിയിൽ. ഇരുവരും സഹോദരിമാരാണ്. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. ആറംഗ സംഘം കക്ക വാരാൻ പുഴയിൽ പോയതായിരുന്നു. അതിനിടെ തോണി മറിഞ്ഞു. 4 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും 2 പേർ മരിച്ചു. 2 പേരെ കാണാതായിട്ട്ണ്ട്. ഇവർക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്. രക്ഷപ്പെടുത്തിയതിൽ സ്ത്രീയും മകളും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 2 പുരുഷന്മാരെയാണ് കാണാതായത്....
Obituary

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു

തിരൂർ : കളിക്കുന്നതിനിടെ തോട്ടിൽ വീണ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. പുറത്തൂർ പള്ളിക്കടവിന് സമീപം കുര്യന്‍ വീട്ടില്‍ സന്ദീപിന്റെ മകന്‍ ശിവരഞ്ജനാണ് മരണപ്പെട്ടത്. അമ്മ തോട്ടില്‍ ചാടി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം.
error: Content is protected !!