Monday, October 13

Tag: പൊന്മള

ആനക്കയം, മൊറയൂർ, പൊന്മള, പൂക്കോട്ടൂർ, ഒതുക്കുങ്ങൽ, കോഡൂർ പഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ്
Other

ആനക്കയം, മൊറയൂർ, പൊന്മള, പൂക്കോട്ടൂർ, ഒതുക്കുങ്ങൽ, കോഡൂർ പഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ്

മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. മലപ്പുറം ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു. ആനക്കയം ഗ്രാമ പഞ്ചായത്ത് പട്ടികജാതി സംവരണം ( 12 അമ്പലവട്ടം), സ്ത്രീ സംവരണം ( 01 പള്ളിയാളിപ്പടി, 03 കൂളിയോടൻമുക്ക് , 05 ചിറ്റത്തുപാറ, 06 പന്തല്ലൂർ, 07 മുടിക്കോട്, 08 നരിയാട്ടുപാറ, 11 തെക്കുമ്പാട്14 ചേപ്പൂർ, 15 ആനക്കയം, 17 പെരിമ്പലം, 19 ഇരുമ്പുഴി, 20 വളാപറമ്പ് ) മൊറയൂർ ഗ്രാമ പഞ്ചായത്ത് പട്ടികജാതി സംവരണം ( 10 പാലത്തിങ്ങൽ ), സ്ത്രീ സംവരണം ( 01 ഒഴുകൂർ, 06 മോങ്ങം, 08 ഹിൽടോപ്പ്, 09 അരിമ്പ്ര, 11 പുതനപ്പറമ്പ്, 12 ബിരിയപ്പുറം, 13 അരിമ്പ്ര നോർത്ത്, 14 കാരത്തടം, 16 തിരുവാലിപ്പറമ്പ്, 19 എടപ്പറമ്പ്, 21 കുന്നക്കാട് ) പൊന്മള ഗ്രാമപഞ്ചായത്ത് പട്ടികജാതി സംവരണം ( 09 ആക്കപ്പറമ്പ്)സ്ത്രീ സംവരണം ( 02 പൊന്മള, 03 കാഞ്ഞിരമു...
Malappuram

തെങ്ങിന് തടമെടുക്കുമ്പോൾ വീട്ടുവളപ്പിൽ ‘നിധി’, മനസ്സ് മഞ്ഞളിക്കാതെ തൊഴിലുറപ്പ് തൊഴിലാളികളും വീട്ടുകാരും

പൊന്മള മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പിൽനിന്നു സ്വർണ്ണ നിധി കണ്ടെത്തി. വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണിത്. പ്രദേശത്തെ തെക്കേമുറി കാർത്ത്യായനിയുടെ പുരയിടത്തിലാണ് നിധി കണ്ടെത്തിയത്. മൺകലത്തിനുള്ളിൽ ലോഹപ്പെട്ടിയിൽ അടച്ച നിലയിലായിരുന്ന നിധി. സ്വർണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്. ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. തുടർന്ന് പോലീസ്സ്റ്റേഷനിലും വില്ലേജ് ഓഫീസിലും അറിയിക്കുകയുംചെയ്തു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നിയമനടപടികൾ പൂർത്തീകരിച്ചശേഷം ലോഹപ്പെട്ടിയുൾപ്പെടെയുള്ള വസ്തുക്കൾ ഭൂവുടമ കാർത്ത്യായനിയുടെ മകൻ പുഷ്പരാജിന്റെ സാന്നിധ്യത്തിൽ വില്ലേജ് ഓഫീസ് ജീവനക്കാർ ജില്ലാ സിവി...
error: Content is protected !!