വേങ്ങരയിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ബജറ്റിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധം
വേങ്ങര : ജനജീവിതം ദുസ്സഹമാക്കുന്ന സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് ലീഗ് വേങ്ങരയിൽ കഞ്ഞി വെച്ച് വിതരണം ചെയ്തു പ്രതിഷേധിച്ചു. ബസ് സ്റ്റാന്റു പരിസരത്ത് അടുപ്പു കൂട്ടി കഞ്ഞി പാചകം ചെയ്ത് നാട്ടുകാർക്കടക്കം വിതരണം ചെയ്താണ് പ്രവർത്തകർ വിലക്കയറ്റത്തിനും ജനങ്ങളുടെ ദുരിതം കൂട്ടുന്നതിനും കാരണമാവുന്ന സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം അറിയിച്ചത്. സമരം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റവാസ് ആട്ടീരി അധ്യക്ഷനായി. മണ്ഡലം ലീഗ് സെക്രട്ടറി പി കെ അസ് ലു , എ പി ഉണ്ണികൃഷണൻ,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ശംസുദ്ധീൻ പുളളാട്ട്, എ.വി ഇസ് ഹാഖ്, ഭാരവാഹികളായ നൗഫൽ മമ്പീതി , കെ.ടി ശംസുദ്ധീൻ , പി.മുഹമ്മദ് ഹനീഫ,കെ എം നിസാർ . എ.കെ നാസർ, മുനീർ വിലാശ്ശേരി, എ കെ നാസർ,എസ് ടി യു നേതാവ് പാക്കട സൈദു , ഹാരിസ് മാളിയേക്കൽ,എ കെ സലീം എന്നിവർ പ്രസംഗിച്ചു
...