Tag: ഫിറ്റ്നസ് ഇല്ലാത്ത ബസ് പിടികൂടി

തുരുമ്പിച്ച പ്ലാറ്റ്ഫോമും കയർ കെട്ടിയുറപ്പിച്ച സീറ്റുകളും; ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ ‘പറക്കുംതളിക’ പിടിയിൽ
Other

തുരുമ്പിച്ച പ്ലാറ്റ്ഫോമും കയർ കെട്ടിയുറപ്പിച്ച സീറ്റുകളും; ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ ‘പറക്കുംതളിക’ പിടിയിൽ

സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്യും. തിരൂർ : തുരുമ്പിച്ച പ്ലാറ്റ്ഫോമും കയർ കെട്ടിയുറപ്പിച്ച സീറ്റുകളും . ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ 'പറക്കുംതളിക'യെ കണ്ട് ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. നിയമത്തെ വെല്ലുവിളിച്ചുംവിദ്യാർത്ഥികളുടെ യാത്രയ്ക്ക് സുരക്ഷ കൽപ്പിക്കാതെയും സർവീസ് നടത്തിയ സ്കൂൾ ബസ്സിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം.എൻഫോഴ്സ്മെന്റ് എംവിഐ പി കെ മുഹമ്മദ് ഷഫീഖ് എ എം വി ഐ പി ബോണി എന്നിവരുടെ നേതൃത്വത്തിൽ ആലത്തിയൂരിൽ ഓപ്പറേഷൻ ഫോക്കസ് ത്രീയുടെ ഭാഗമായി പരിശോധന നടത്തുന്നതിനിടെയാണ് ബസ് പിടിയിലായത്.കെ. എച്ച്. എം. എച്ച്. എസ് എസ് ആലത്തിയൂർ എന്ന സ്കൂൾ ബസ്സിനെതിരെയാണ് നടപടി എടുത്തത്.45 സീറ്റ് കപ്പാസിറ്റിയുള്ള സ്കൂൾ ബസ്സിൽ 70 സ്കൂൾ കുട്ടികളെ കുത്തിനിറച്ച് ഡോർ അടക്കാതെയും ഡോർ അറ്റൻഡർ ഇല്ലാതെയും ആണ് സർവീസ് നടത്തിയത്. കൂടാതെ ബസ...
നിരത്തിലിറക്കാൻ ഫിറ്റ്‌നസില്ല, ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് പിന്തുടർന്ന് പിടികൂടി
Malappuram

നിരത്തിലിറക്കാൻ ഫിറ്റ്‌നസില്ല, ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് പിന്തുടർന്ന് പിടികൂടി

തിരൂരങ്ങാടി: നിരത്തിലിറക്കാൻ ഫിറ്റ്നസ് ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച് അമിത വേഗതയിൽ സർവീസ് നടത്തിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കോയാസ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ജില്ല എൻഫോഴ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം ദേശീയപാതയിൽ കൂരിയാട്ട് പരിശോധന നടത്തുന്നതിനിടെ അമിതവേഗതയിൽ പോയ ശ്രദ്ധയിൽ പെടുകയായിരുന്നു. എൻഫോഴ്സ്മെൻ്റ് എം വി ഐ പി കെ മുഹമ്മദ് ഷെഫീഖ്, എ എം വി ഐ സലീഷ് മേലേപ്പാട്ട് എന്നിവർ മൊബൈൽ ആപ്പിൽ പരിശോധിച്ചപ്പോൾ ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നും തന്നെ ഇല്ല എന്ന് മനസ്സിലായതിനെ തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് വെന്നിയൂരിൽ വെച്ച് പിടികൂടുകയായിരുന്നു.ബസ്സിൽ വെച്ച് യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ചങ...
error: Content is protected !!