Thursday, August 27

Tag: ഭാര്യയെ കൊലപ്പെടുത്തി

യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; ഭർത്താവ് കസ്റ്റഡിയിൽ
Crime

യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; ഭർത്താവ് കസ്റ്റഡിയിൽ

നിലമ്പൂർ : യുവതിയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി, മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം. പോത്തുകൽ മുണ്ടേരി അപ്പൻ കാപ്പ് നഗറിലെ കേത്തൻ - ലീല ദമ്പതികളുടെ മകൾ നിഷ (37) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം കണക്കാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് നഗറിലെ സുരേഷ് (43) നെ പൊലീസ് അറസ്റ്റ് ചെയ്തു. സംശയമാണ് കൊലപാതകത്തിന് കാരണം എന്നാണ് അറിയുന്നത്. സുരേഷ് നേരത്തെ കൊലപാതക കേസിലെ പ്രതിയാണ്. രണ്ടാം ഭാര്യ മലച്ചി നഗറിലെ രമണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. നിഷയുടെ മൃതദേഹം നഗറിൽ നിന്ന് 1 കിലോമീറ്ററോളം അകലെ നൂൽപ്പുഴയുടെ ചെമ്പാലിയിലാണ് കണ്ടെത്തിയത്. വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന നാട്ടുകാർ ഈ ഭാഗത്ത് പരിശോധന നടത്തിയപ്പോൾ ആണ് കണ്ടെത്തിയത്. നിഷ കുറച്ചു നാളായി സുരേഷിന്റെ കൂടെ മുണ്ടേരി ഏട്ടപ്പാറ നഗറിലാണ് താമസിച്ചിരുന്നത്. സംഭവത്തിൽ പോത്തുകൾ പൊലീസ് സുരേഷിനെ ചോദ്യം ചെയ്തു വരികയാണ്....
error: Content is protected !!