പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം ; മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ മെയ് 15 മുതല്‍, തിരൂരങ്ങാടിയില്‍ 25 ന്
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറം ജില്ലയില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ താലൂക്ക് തല അദാലത്തുകള്‍ നടക്കുന്നത്. 25 നാണ് തിരൂരങ്ങാടിയില്‍ അദാലത്തുകള്‍ നടക്കുക
ഏപ്രില്‍ 1 മുതല്‍ 15 വരെ കളക്ടറേറ്റ്, താലൂക്ക് ഓഫീസുകളില്‍ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും പരാതികള്‍ സ്വീകരിക്കും. മെയ് 15 ന് ഏറനാട്, 16 ന് നിലമ്പൂര്‍, 18 ന് പെരിന്തല്‍മണ്ണ, 20 ന് പൊന്നാനി, 22 ന് തിരൂര്‍, 25 ന് തിരൂരങ്ങാടി, 26 ന് കൊണ്ടോട്ടി എന്നിങ്ങനെയാണ് അദാലത്തുകള്‍ നടക്കുക.
അദാലത്തില്‍ അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയേറ്റം ത...