Tuesday, October 21

Tag: മന്ത്രി പി എ മുഹമ്മദ് റിയാസ്

ചീർപ്പിങ്ങൽ ന്യൂ-കട്ടിൽ വീതി കൂടിയ പാലം നിർമിക്കുന്നു; പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു
Other

ചീർപ്പിങ്ങൽ ന്യൂ-കട്ടിൽ വീതി കൂടിയ പാലം നിർമിക്കുന്നു; പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു

പാലത്തിങ്ങൽ : ചീർപ്പിങ്ങൽ ന്യൂ കട്ടിൽ വീതി കൂടിയ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നു. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. അഞ്ച് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെന്നും നാല് വർഷം കൊണ്ട് 149 പാലങ്ങൾ ആണ് സാധ്യമാകാൻ പോകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. മലപ്പുറം - പരപ്പനങ്ങാടി എസ് എച്ച് റോഡിനേയും നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ചീർപ്പിങ്ങൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ജലസേചന വകുപ്പ് നിർമ്മിച്ച നിലവിലുള്ള നടപ്പാലത്തിന്റെ അപ് സ്ട്രീം സൈഡിൽ ആണ് രണ്ടുവരി വാഹനങ്ങൾ കടന്നുപോകാനാകുന്ന തരത്തിൽ പുതിയ പാലം നിർമ്മിക്കുന്നത്.92.00 മീറ്റർ നീളത്തിലും 11.00 മീറ്റർ വീതിയിലുമാണ് 2090 ലക്ഷം രൂപ ചെലവഴിച്ച് പാലം നിർമ്മിക്കുന്നത്. കൂടാതെ പാലത്തിങ്ങൽ ഭാഗത്തും ചീർപ്പിങ്ങൽ ഭ...
Other

നവീകരിച്ച അച്ചനമ്പലം -കൂരിയാട് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

വേങ്ങര : 9 കോടി രൂപയ്ക്ക് നവീകരിച്ച അച്ചനമ്പലം-കൂരിയാട് റോഡ് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. 2021 ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്യണമെന്ന് ലക്ഷ്യമിട്ടിരുന്നുവെന്നും എന്നാൽ നാലര വർഷം കൊണ്ട് തന്നെ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്തു കഴിഞ്ഞെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകളുടെ നവീകരണത്തിന് ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മണ്ഡലത്തിലെ മുഴുവൻ റോഡുകളും റബ്ബറൈസ് ചെയ്തതായി കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ചടങ്ങിൽ കൊളപ്പുറം മേൽപ്പാല നിർമ്മാണത്തിനുള്ള നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ...
error: Content is protected !!