Saturday, July 5

Tag: മമ്പുറം

അടുക്കളയും ശുചിമുറിയും ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നു, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Other

അടുക്കളയും ശുചിമുറിയും ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നു, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരൂരങ്ങാടി : അടുക്കളയുടെ ഭാഗവും ശുചിമുറിയും ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നു, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മമ്പുറം ഖാസി റോഡിൽ മാളിയേക്കൽ ഗഫൂറിന്റെ ഉടമസ്‌ഥതയിലുള്ള വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇവിടെ വാടകക്ക് താമസിക്കുന്ന യുവതി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അടുക്കളയിൽ നിന്നും അകത്തേക്ക് പോയ അൽപ്പ നേരം കഴിഞ്ഞപ്പോഴാണ് കിണർ ഇടിഞ്ഞു വീണത്. അടുക്കളയുടെ ഭാഗവും ശുചി മുറിയുടെ ഭാഗവും ഇടിഞ്ഞു വീണിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. വീട് അപകട ഭീഷണിയിലാണ്. വീഡിയോ https://fb.watch/zY2Dm1yNvw...
Other

കനത്ത മഴ; മമ്പുറത്ത് മതിൽ ഇടിഞ്ഞു വീണു

മമ്പുറം : അതിശക്തമായ മഴയിൽ വീടിൻ്റെ മതിൽ കെട്ട് ഇടിഞ്ഞു. മമ്പുറം മൂക്കമ്മലിൽ ശ്മശാനത്തിന് സമീപം ചെമ്പൻ അബ്ദുൽ റഫീഖിൻ്റെ വീടിൻ്റെ മുറ്റത്തിൻ്റെ സൈഡ് ഭാഗമാണ് തറയോടൊപ്പം മതിൽ കെട്ട് ഏതാനും മീറ്ററോളം ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.മറ്റു ഭാഗവും ഇടിയുമെന്ന ഭീഷണിയിലാണ്. പടം - മമ്പുറം മൂക്കമ്മലിൽ വീടിൻ്റെ മതിൽ ഇടിഞ്ഞപ്പോൾ. വാർത്തകൾ വാട്‌സ്ആപ്പിൽ ഉടനടി ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/Go3ceoDoV3TJcJYoDh51RA...
Accident

വെള്ളക്കുഴിയിൽ വീണ് പരിക്കേറ്റ ദർസ് വിദ്യാർഥി മരിച്ചു

തിരൂരങ്ങാടി : വീടിനടുത്ത് വയലിലെ വെള്ളക്കുഴിയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മമ്പുറം വെട്ടത്ത് അങ്ങാടി പതിനാറുങ്ങൽ മലയിൽ അഷ്റഫ് - റംല ദമ്പതികളുടെ മകൻ മുഹമ്മദ് റബീഹ് (14) ആണ് മരിച്ചത്. വെള്ളിയാഴ്ച വീടിനടുത്ത് പട്ടിശ്ശേരി വയലിലെ വെള്ളക്കുഴിയിൽ കാൽ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു. കാടപ്പടി ജുമാ മസ്ജിദ് ദർസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ : മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാദ്, റുഫൈദ, മുഹമ്മദ് റഫീഹ്‌...
Other

മമ്പുറത്ത് സിപിഎം നിർമിച്ച മൂന്നാമത്തെ വീടിന്റെ താക്കോൽദാനം നടത്തി

മമ്പുറത്ത് ഭവന രഹിതരായ കുടുംബങ്ങൾക്ക് ഭവനം മൊരുക്കി മാതൃകയാകുന്നു. മമ്പുറം സി പി എം മമ്പുറം, വെട്ടം ബ്രാഞ്ച് കൾ സംയുക്തമായി രൂപികരിച്ച സി പിഎം സന്നദ്ധ സേന നേതൃത്വത്തിൽ മമ്പുറത്തെ പാവപ്പെട്ട ഭവന രഹിതരായ ഒമ്പത് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്നു.മൂന്ന് വീട് നിർമ്മാണം പൂർത്തിയായിആറ് വീടിന്റെ നിർമ്മാണ പൂർത്തീകരണം അന്തിമ ഘട്ടത്തിലാണ്.സി പി എം സന്നദ്ധ സേന ഭാരവാഹികളായറഷീദ് ഓടക്കൽ ചെയർമാൻ,അബ്ദുള്ള കുട്ടി പൂഴമ്മൽ കൺവീനറും, ഓടക്കൽ റഹൂഫ് ട്രഷറും, ബ്രാഞ്ച് സെക്രട്ടറിമാരായ റുകേഷ് കുന്നംകുലത്ത് , സിജിത്ത് മമ്പുറം എന്നിവർ വീട് നിർമ്മാണത്തിന് നേതൃത്വം നൽകുന്നു.സേവന താൽപര്യവും, ഈ പ്രദേശത്തെ പൊതുജന സഹായവും കരുത്തേകുന്നു.ഭവന രഹിതനായ വേളാടൻ അഹമ്മദ് കുട്ടി ക്ക് എം എൻ കോളനിയിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനംസിപി എം . ജില്ലാ സെക്രട്ടറിയേറ്റ് അംഗം. ഇ ജയൻ നിർവ്വഹിച്ചു.കെ പി . മനോജ് , അഡ്വ: പി പി ബ...
error: Content is protected !!