മമ്പുറം നേർച്ച: ഹിഫ്ള് കോളജ് സനദ് ദാനവും പ്രാർത്ഥനാ സദസ്സും ഇന്ന്
അന്നദാനം നാളെ രാവിലെ എട്ട് മണി മുതൽ
തിരൂരങ്ങാടി: ആത്മീയതയിലൂടെ സമാധാനം കൈവരിക്കണമെന്നും മാനസിക പ്രശ്നങ്ങൾക്ക് പ്രതിവിധിയായി മമ്പുറം തങ്ങളെ പോലുള്ള ആത്മീയ നേതാക്കളെ ആശ്രയിക്കണമെന്നും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ. ലോകത്ത് ജനങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ പരിഹാര മാർഗങ്ങൾ തേടുന്നത് മനശാന്തിക്കാണെന്നും തങ്ങൾ പറഞ്ഞു. 187-ാം മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയുടെ സമാപന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുൽഹുദാ ജന.സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തി.
പി.എസ്. എച്ച് തങ്ങൾ, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി, ഹസൻ കുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹിം ഫൈസി, സി. എച്ച് ശരീഫ് ഹുദവി, എം.കെ ജാബിറലി ഹുദവി, സയ്യിദ് ശാഹുൽ ഹമീദ് ഹുദവി, സി. കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂർ തുടങ്ങിയവർ സംബന്ധിച്ചു.
ആണ്ടു ...