സൂഫി ജീവിതങ്ങൾ കേരളത്തിൻ്റെ പൊതുചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ട്: മമ്പുറം തങ്ങൾ സെമിനാർ
തിരൂരങ്ങാടി: കേരളത്തിലെ സൂഫി ജീവിതങ്ങളും സമുദ്രസഞ്ചാരങ്ങളും കേരളത്തിൻ്റെ പൊതുചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന് സെമിനാർ.
187-ാമത് മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായി നടന്ന 'മമ്പുറം തങ്ങളുടെ ലോകം' മൂന്നാമത് സെമിനാർ തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി രജിസ്ട്രാർ ഡോ. റഫീഖലി ഹുദവി കരിമ്പനക്കൽ അധ്യക്ഷനായി. ഡോ. മോയിൻ ഹുദവി മലയമ്മ ആമുഖഭാഷണം നടത്തി.
"സമുദ്രം, സഞ്ചാരം, സാമൂഹിക രൂപീകരണം: മമ്പുറം തങ്ങന്മാരും മലബാറും" എന്ന വിഷയത്തിൽ എം.ജി സർവകലാശാല പ്രൊഫസർ ഡോ. എം എച്ച് ഇല്യാസ് സംസാരിച്ചു. കച്ചവട-വിശ്വാസ ബന്ധങ്ങളും മമ്പുറം തങ്ങന്മാർ ഉൾപ്പെടെയുള്ള സൂഫികളും സൃഷ്ടിച്ച ബഹുസ്വരതയും സാർവലൗകികതയും കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരുമ്പോഴാണ് കേരള ചരിത്രം സമ്പൂർണ്ണമാവുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മമ്പുറം തങ്ങളുടെ പുത്രൻ ഫസൽ പൂക്കോയ തങ്...