കാണാതായയാളുടെ മൃതദേഹം മമ്പുറം പുഴയിൽ നിന്ന് ലഭിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
തിരൂരങ്ങാടി : കാണാതായായാളുടെ മൃതദേഹം കടലുണ്ടിപ്പുഴയിൽ നിന്ന് കണ്ടെത്തിയ സംഭവ ത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ. വൈലത്തൂർ നഴ്സറിപ്പടി സ്വദേശി അരീക്കൻ ചോല മുഹമ്മദിന്റെ മകൻ കൈനാലി (56) യുടെ മൃതദേഹമാണ് മമ്പുറം പുഴയിൽ നിന്ന് ലഭിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.30 നാണ് കാണാതായത്. ബന്ധുവീട്ടിൽ പോയ ശേഷം അവിടെ നിന്നു പോയതായിരുന്നു. എടരിക്കോട് നിന്നും ചെമ്മാട് ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കല്പകഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് കടലുണ്ടി പുഴയിൽ മമ്പുറം മൂഴിക്കൽ ഭാഗത്ത് മൃതദേഹം കണ്ടത്. ബന്ധുക്കളെത്തി മൃതദേഹം കൈനാലിയുടേതാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ മൃതദേഹത്തിന്റെ മുഖത്ത് കണ്ട പരിക്കുകളും ധരിച്ചിരുന്ന ടി ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ദേഹത്ത് ഇല്ലാതിരുന്നതു...