Tag: മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമം

സ്വർണം കടത്തിയ യാത്രക്കാരനും ഇയാളെ തട്ടിക്കൊണ്ടു പോകാൻ എത്തിയ കവർച്ചാ സംഘവും പിടിയിൽ
Crime

സ്വർണം കടത്തിയ യാത്രക്കാരനും ഇയാളെ തട്ടിക്കൊണ്ടു പോകാൻ എത്തിയ കവർച്ചാ സംഘവും പിടിയിൽ

കരിപ്പൂർ : യു എ ഇ യിൽ നിന്ന് 1.157 കിലോ സ്വർണവുമായി എത്തിയ യാത്രക്കാരനും, അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി സ്വർണം കവർച്ച ചെയ്യാൻ എത്തിയ സംഘവും പോലീസ് പിടിയിലായി. അൽ ഐനിൽ നിന്നും എത്തിയ കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് 67 ലക്ഷം രൂപ വിലവരുന്ന 1.157 കിലോ സ്വർണം കടത്തിയത്. ഇയാൾ കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടന്നെങ്കിലും പോലീസ് പിടിയിലായി. ഇയാളെ തട്ടിക്കൊണ്ട് പോകാനെത്തിയ വയനാട് സ്വദേശികളായ കെ.വി. മുനവിര്‍ (32), ടി. നിഷാം(34), ടി.കെ. സത്താര്‍ (42), എ. കെ. റാഷിദ് (44), കെ.പി. ഇബ്രാഹിം (44), കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശികളായ എം. റഷീദ് (34) , സി.എച്ച്. സാജിദ് (36) എന്നിവരെയും പിടികൂടി. ഇയാൾ സ്വർണവുമായി വരുന്ന വിവരവും ഇദ്ദേഹ ത്തെ തട്ടിക്കൊണ്ടു പോകാൻ സംഘം വന്ന വിവരവും ചോർന്നു കിട്ടിയ മലപ്പുറം എസ് പി യുടെ നിർദേശ പ്രകാരം പോലീസിനെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിരുന്നു. എയര്‍പോര്‍ട്ട്  Arrival Gate...
Other

101 പവൻ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തില്‍ മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണം പിടികൂടി. ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാൻ വട്ടപ്പൊയിലിനെ (29) യാണ് കസ്റ്റംസ് പിടികൂടിയത്. എക്സ്റേ പരിശോധനയിൽ 29കാരന്റെ മലദ്വാരത്തിൽ ക്യാപ്സൂള്‍ രൂപത്തില്‍ സ്വർണ മിശ്രിതം ഒളിപ്പിച്ചുവച്ചതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാപ്സൂളുകളായാണ് 808 ഗ്രാം സ്വർണം സൂക്ഷിച്ചിരുന്നത്. കസ്റ്റംസിന് മുൻപ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇയാളെ വിശദമായി പരിശോധിച്ചത്. ആദ്യം കുറ്റം സമ്മതിക്കാൻ ഉസ്മാൻ തയാറായിരുന്നില്ല. പിന്നീട് എക്സ്റേ പരിശോധനയിലാണ് മൂന്ന് ക്യാപ്സൂളുകൾ മലദ്വാരത്തിനുള്ളിൽ ഉള്ളതായി കണ്ടെത്തിയത്. കസ്റ്റംസ് തുടർ നടപടികൾ സ്വീകരിച്ചു. കരിപ്പൂരിൽ ഈയിടെയായി മല ദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണ്ണ കടത്ത് പതിവാകുകയാണ്. 101 പവൻ സ്വർണ്ണം ഇത്തരത്തിൽ കടത്തുന്നത...
error: Content is protected !!