Tuesday, September 16

Tag: മലപ്പുറം ജില്ലാ കമ്മിറ്റി

ദാറുൽഹുദായുടെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം: ഐ എൻ എൽ
Other

ദാറുൽഹുദായുടെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം: ഐ എൻ എൽ

തിരൂരങ്ങാടി : സമന്വയ വിദ്യാഭ്യാസ രംഗത്തെ മാതൃകസ്ഥാപനമായ ദാറുൽഹുദായുമായിബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഐ എൻ എൽ ആവശ്യപ്പെട്ടു. പരിസര പ്രദേശങ്ങളിലെ കിണറുകളും ജലസ്രോതസ്സുകളുംമലിനമാകുന്നതുമായി ബന്ധപ്പെട്ട പരാതിയിൽചെമ്മാട് ദാറുൽ ഹുദയിലേക്ക് നടത്തിയ മാർച്ചും അനുബന്ധമായ പ്രസംഗവും വിവാദമായിനിലനിർത്തുന്നതിൽ നിന്നും തൽപരകക്ഷികൾപിന്തിരിയണം. മാർച്ചിന് ആധാരമായവിഷയങ്ങളും ആവശ്യങ്ങളും ന്യായമാണ്. എന്നാൽ വിഷയാധിഷ്ടിതമല്ലാത്ത ചില പരാമർശങ്ങൾ അനുചിതവുംഒഴിവാക്കേണ്ടതുമായിരുന്നു. ദാറുൽ ഹുദാ വി.സിയുടെപരിധിവിട്ട രാഷ്ട്രീയ വിമർശനങ്ങളും ഇതിന്ന് കാരണമായിട്ടുണ്ട്. വിഷയത്തെ പർവ്വതീകരിച്ചും വർഗ്ഗീയ വൽകരിച്ചും നടക്കുന്ന വാദ- പ്രദിവാദങ്ങൾ ദാറുൽഹുദായുടെ യശ്ശസ്സിനെ ബാധിക്കാതിരിക്കേണ്ട ജാഗ്രതയാണ് ഉണ്ടാവേണ്ടത്. ജമാഅത്തെ ഇസ്ലാമിയും, പോപ്പുലർ ഫ്രണ്ടും, ലീഗും ചേർന്ന് ദാറുൽഹുദാക്ക് വേണ്ടിയെന്ന പേരിൽ നടത്തുന്ന...
Politics

സി.സോൺ കലോത്സവത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ രാഷ്ട്രിയപരമായി നേരിടും: എംഎസ്എഫ്

മലപ്പുറം: സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രീതിയിൽ സീസോൺ കലോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ പൂർത്തീകരിച്ചതിൽ വിറളിപൂണ്ട എസ്.എഫ്.ഐകാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളുടെ പേരിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബിനെയും വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി അംഗം ടി.സി.മുസാഫിറിനെയും എസ്.എഫ്.ഐ നൽകിയ കള്ളപരാതിയിൽ പോലിസ് ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്യുകയുണ്ടായി.തുടർന്ന് ഇന്നലെ കോഹിനൂരിൽ വെച്ച് പോലിസ് ബലമായി പിടിച്ച് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുകയും പരപ്പനങ്ങാടി കോടതിയിൽ ഹാജറാക്കുകയും റിമാൻറ് ചെയ്യുകയും ചെയ്തു. എസ്.എഫ്.ഐയും യൂണിവേഴ്സിറ്റി രജിസ്ട്രോറും പോലീസും ചേർന്ന്നിരന്തരമായി എം.എസ്.എഫുകാരെ വേട്ടയാടുന്ന നടപടിയെ ശക്തമായി രാഷ്ട്രിയമായി ചെറുത്തു തോൽപ്പിക്കുമെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മതുപറമ്പ്...
Local news

ജില്ലാ സേവാഭാരതി സാന്ത്വന പരിചരണ പരിശീലനം പരപ്പനങ്ങാടിയിൽ ആരംഭിച്ചു

പരപ്പനങ്ങാടി: മലപ്പുറം ജില്ലാ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണ പരിശീലന പരിപാടി പരപ്പനങ്ങാടി ചെട്ടിപ്പടി ഹരിപുരം വിദ്യാനികേതനിൽ വെച്ച് നടന്നു.ആദ്യ ദിന പരിശീലന പരിപാടി തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ പ്രഭുദാസ് ഉദ്ഘാടനം ചെയ്തു. ഡോ :നിഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സേവാഭാരതി പ്രസിഡണ്ട് എം.ബാബു അദ്ധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി നിർവാഹക സമിതിയംഗവും ആരോഗ്യ ആയാം സംസ്ഥാന കോർ കമ്മറ്റി അംഗവുമായ സീതാ ശങ്കർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഉത്തര കേരള പ്രാന്ത സഹ സേവാപ്രമുഖ് കെ ദാമോദരൻ, സേവാഭാരതി സംസ്ഥാന സെക്രട്ടറി എൻ സത്യഭാമ, ജില്ലാ ജനറൽ സെക്രട്ടറി ഇ ടി വിദ്യാധരൻ, ജില്ലാ ആരോഗ്യ ആയാം കൺവീനർ കെ.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.പാലിയേറ്റീവ് കെയർ സംസ്ഥാന കോർഡിനേറ്റർ ജോസ് പുള്ളിമൂട്ടിൽ, ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ആരോഗ്യം കൺവീനറുമായ എം രാജീവൻ കണ്ണൂർ എന്നിവർ പരിശീലന ക്...
error: Content is protected !!