പരപ്പനങ്ങാടി: മലപ്പുറം ജില്ലാ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണ പരിശീലന പരിപാടി പരപ്പനങ്ങാടി ചെട്ടിപ്പടി ഹരിപുരം വിദ്യാനികേതനിൽ വെച്ച് നടന്നു.
ആദ്യ ദിന പരിശീലന പരിപാടി തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ പ്രഭുദാസ് ഉദ്ഘാടനം ചെയ്തു. ഡോ :നിഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സേവാഭാരതി പ്രസിഡണ്ട് എം.ബാബു അദ്ധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി നിർവാഹക സമിതിയംഗവും ആരോഗ്യ ആയാം സംസ്ഥാന കോർ കമ്മറ്റി അംഗവുമായ സീതാ ശങ്കർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഉത്തര കേരള പ്രാന്ത സഹ സേവാപ്രമുഖ് കെ ദാമോദരൻ, സേവാഭാരതി സംസ്ഥാന സെക്രട്ടറി എൻ സത്യഭാമ, ജില്ലാ ജനറൽ സെക്രട്ടറി ഇ ടി വിദ്യാധരൻ, ജില്ലാ ആരോഗ്യ ആയാം കൺവീനർ കെ.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.
പാലിയേറ്റീവ് കെയർ സംസ്ഥാന കോർഡിനേറ്റർ ജോസ് പുള്ളിമൂട്ടിൽ, ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ആരോഗ്യം കൺവീനറുമായ എം രാജീവൻ കണ്ണൂർ എന്നിവർ പരിശീലന ക്ലാസ് നയിച്ചു.
രണ്ടാം ദിവസ പരിശീലനം നാളെ (ഞായർ) തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും കൺസൾട്ടൻ്റ് ഇ എൻ ടി സർജനായി വിരമിച്ച ഡോ: വി.രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും
ജില്ലയിലെ സേവാഭാരതി യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് പരിശീലനം