Tag: മലപ്പുറം മാതൃക

ജില്ലയില്‍ സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ പദ്ധതി നടപ്പിലാക്കും
Malappuram

ജില്ലയില്‍ സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ പദ്ധതി നടപ്പിലാക്കും

മലപ്പുറം : ജില്ലയില്‍ സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുവാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ. റഫീഖയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സ്‌കൂള്‍ പി.ടി.എകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ ഇതിനായി കര്‍മ്മ പരിപാടികള്‍ തയ്യാറാക്കും.മികച്ച വിജയം നേടിയ പഠിതാക്കളെയും , സേവനം പൂര്‍ത്തിയാക്കി വിരമിച്ച പ്രേരക്മാരെയും സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികത്തില്‍ ആദരിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ഇ. മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിനെ തെരഞ്ഞെടുത്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, സ്ഥിര സമിതി അദ്ധ്യക്ഷ നസീബ അസീസ്, സെക്രട്ടറി എസ്.ബിജു, അംഗങ്ങളായ കെ.ടി. അഷ്‌റഫ്, സമീറ പുളിക്കല്‍, ഡപ്യൂ...
Sports

പന്ത് തട്ടി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി മലപ്പുറവും കേരളവും

പന്ത് തട്ടി മലപ്പുറവും കേരളവും ഗിന്നസ്‌റെക്കോര്‍ഡില്‍ ഇടം നേടി. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാവിലെ ഏഴിന് ആരംഭിച്ച ഡ്രീം ഗോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ 12 മണിക്കൂര്‍കൊണ്ട് 4500 കിക്ക് എടുത്താണ് ലോക റെക്കോഡ് നേടിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം.12 മണിക്കൂര്‍കൊണ്ട് ഏറ്റവുമധികം പെനാല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഇന്ന് കൈവരിച്ചത്. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡ്രീം ഗോള്‍ ഗിന്നസ് റെക്കോഡ് ഉദ്യമത്തില്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കോളെജ് വിദ്യാര്‍ഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്.  തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ കോളെജ് വിദ്യാര്‍ഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴു മണി മുതലാണ് ഷൂട്ടൗട്ട് ആരംഭിച്ചത്. ഗ്രൗണ്ടില്‍ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറ...
Other

നാട്ടിലെ മുസ്ലിം കാരണവർ മരിച്ചു; ഉത്സവഘോഷം വേണ്ടെന്ന് വെച്ച് ക്ഷേത്ര കമ്മിറ്റി

തിരൂര്‍: ബാൻഡ് വാദ്യവും ചെണ്ടമേളവുമായി ക്ഷേത്രോൽസവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മരണത്തെ തുടര്‍ന്ന് ഒഴിവാക്കിയത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു. മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ക്ഷേത്രത്തിലെത്തിയവരും പങ്കുചേര്‍ന്നു. ആഘോഷത്തിനായി ബാന്‍ഡുമേളവും ശിങ്കാരിമേളവും മറ്റ് കലാരൂപങ്ങളും ഒരു്ക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വെ്ച്ചു. ഹൈദറിന്റെ മയ്യത്ത് നമസ്‌കാരത്തിന് മുമ്പ് ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ അഭിനന്ദിച്ച...
error: Content is protected !!