Monday, August 31

Tag: മാല കവർന്നു

സ്കൂട്ടറിലെത്തിയയാൾ വീട്ടമ്മയുടെ മാല കവർന്നു
Crime

സ്കൂട്ടറിലെത്തിയയാൾ വീട്ടമ്മയുടെ മാല കവർന്നു

പരപ്പനങ്ങാടി: സ്കൂട്ടറിലെത്തിയ ആൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു.ഇന്നു രാവിലെ ആറര മണിയോടെ ഒലിപ്രം കടവ് മുക്കത്തകടവ് റോഡിൽ വീടിനടുത്തുള്ള ശബരിമല കെട്ടുനിറ സ്ഥലത്തേക്ക് പോവുന്ന ടി കെ വിജയലക്ഷ്‌മിയുടെ കഴുത്തിൽ നിന്നാണ് 3.50 പവൻ വരുന്ന സ്വർണ്ണമാല സ്കൂട്ടറിൽ എത്തിയ ഒരാൾ പൊട്ടിച്ച് കടന്നത്. കറുത്ത സ്കൂട്ടറിൽ എത്തിയ അയാൾ തിരിച്ച് ഒലിപ്രംകടവ് ഭാഗത്തേക്ക് തന്നെ തിരിച്ചു പോയി. കുടുബങ്ങളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം തുടങ്ങി....
അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണമാല കവർന്നു
Crime

അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണമാല കവർന്നു

വള്ളിക്കുന്ന് : ചോപ്പൻകാവിന് സമീപം ഹീറോസ് നഗറിൽ തറയിൽ ഹരീശ്വരന്റെ അടച്ചിട്ട വീട്ടിൽ മോഷണം.പിൻവശത്തെ വാതിലിന്റെ കുറ്റി തകർത്ത്‌ അകത്തുകടന്ന കള്ളൻ മുറിയിലെ അലമാര തുറന്ന്‌ വസ്ത്രങ്ങളും മറ്റും പുറത്തേക്ക് വാരി വലിച്ചിട്ടതായി കണ്ടു. അലമാരയിൽ ഉണ്ടായിരുന്ന അരപ്പവനോളം തൂക്കംവരുന്ന സ്വർണമാല മോഷണം പോയിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ടെറസ്സിന് മുകളിലെ കോണിക്കൂടിലെ വാതിൽ കുറ്റിയും തകർത്തിട്ടുണ്ട്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു....