Thursday, November 27

Tag: മീനാക്ഷിപുരം

ബസ് തടഞ്ഞ് നിര്‍ത്തി 75 പവന്‍ സ്വര്‍ണം കവര്‍ന്നു ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 6 പേര്‍ പിടിയില്‍, മുന്‍ എംഎല്‍എയുടെ ഡ്രൈവറും പിടിയില്‍
Crime, Information

ബസ് തടഞ്ഞ് നിര്‍ത്തി 75 പവന്‍ സ്വര്‍ണം കവര്‍ന്നു ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 6 പേര്‍ പിടിയില്‍, മുന്‍ എംഎല്‍എയുടെ ഡ്രൈവറും പിടിയില്‍

പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് നിര്‍ത്തി 75 പവന്‍ കവര്‍ന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 6 പേര്‍ പിടിയില്‍. കുന്നത്തൂര്‍മേട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അജിത്ത്, കിണാശേരി സ്വദേശി അജിത്, കല്‍മണ്ഡപം സ്വദേശി രാഹുല്‍, കുന്നത്തൂര്‍മേട് സ്വദേശി ഡിക്സന്‍, അത്തിമണി സ്വദേശി രഞ്ജിത്ത്, ചിറ്റൂര്‍ സ്വദേശി വിശാഖ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളില്‍ ബവീര്‍ എന്ന പ്രതി ഒറ്റപ്പാലം മുന്‍ എംഎല്‍എ പി.ഉണ്ണിയുടെ ഡ്രൈവര്‍ ആണ്. കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് സിപിഎം അജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ 26ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു കവര്‍ച്ച നടന്നത്. മധുരയില്‍ സ്വര്‍ണ്ണം ഡിസ്‌പ്ലേക്കായി കൊണ്ടുപോയി തിരിച്ചുവരുമ്പോഴായിരുന്നു മോഷണം. സ്വര്‍ണ്ണ വ്യാപാരിയെ ബസ്സില്‍ നിന്നിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്വര്‍ണം കൈക്കലാക്കുകയായിരുന്നു. സംഭവത്തിന് പ...
error: Content is protected !!