Tag: മേൽമുറി

നഗരത്തിലെ പ്രധാന വീഥികളിൽ നിറച്ചാർത്ത് തീർത്ത് മലപ്പുറത്ത് ചുമർ ചിത്രങ്ങൾ
Other

നഗരത്തിലെ പ്രധാന വീഥികളിൽ നിറച്ചാർത്ത് തീർത്ത് മലപ്പുറത്ത് ചുമർ ചിത്രങ്ങൾ

മലപ്പുറം: നഗരസഭ പ്രദേശത്തെ പ്രധാന വീഥികളും ചുമരുകളും വർണ്ണാഭമാക്കുന്നതിന് വേണ്ടി നഗരസഭ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൂട്ടായി ചേർന്ന് നടപ്പിലാക്കുന്ന നഗര ചുമർചിത്രങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി മലപ്പുറം കോട്ടപ്പടി ഗവ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൻറെ ചുറ്റുമതിലിൽ ചുമർ ചിത്രങ്ങൾ പൂർത്തീകരിച്ച് നിർവഹിച്ചു. മാലിന്യങ്ങൾ കുമിഞ്ഞുകൂടിയ സ്ഥലങ്ങളും, വൃത്തി ഹീനമായ സ്ഥലങ്ങളെയും വൃത്തിയാക്കി പരിസരപ്രദേശങ്ങളിൽ മാലിന്യ സംസ്കരണ അവബോധവും, മറ്റ് പൊതുവായ സന്ദേശങ്ങളും പകരുന്ന രീതിയിലാണ് നഗരപ്രദേശങ്ങളിൽ ചുമർചിത്രങ്ങൾ വരക്കുന്നത്. നഗരസൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടി വിവിധ കർമ്മപദ്ധതികൾ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്. ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ സി സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 11 വിദ്യാർത്ഥികളും അധ്യാപകൻ സി മുഹമ്മദ് സെയ്ദും ചേർന്നാണ് ചിത്രങ്ങൾ വരച്ചത്. ബുധനാഴ്ചയാണ് പണി ആരം...
Accident, Breaking news

മലപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

മലപ്പുറം : മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കോഡൂർ ഉർദുനഗർ സ്വദേശി പട്ടർ കടവൻ ഉമർ മകൻ ബാദുഷ ആണ് മരിച്ചത്. ലോറിയും ബൈക്കും അപകടത്തിൽപ്പെട്ടാണ് മരണം. ഇന്ന് രാവിലെയാണ് അപകടം. മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ
error: Content is protected !!