പെരുമണ്ണ ക്ലാരി സർവ്വീസ് സഹകരണ ബാങ്കിനെതിരായ യൂത്ത്ലീഗ് കള്ളപ്രചാരണം പ്രതിഷേധാർഹം
പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് യൂത്ത്ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി നടത്തുന്ന കള്ള പ്രചാരണം ദുരുദ്ദേശപരവും രാഷ്രീയപ്രേരിതവുമാണെന്ന് ബാങ്ക് ഭരണസമിതി വ്യക്തമാക്കി.
മെയ് 25 ന് ഉത്തരവ് ഇറങ്ങിയതിനെത്തുടർന്ന് 26 ന് തന്നെ ബാങ്ക്, ട്രഷറിയിൽ നിന്നും പണം പിൻവലിക്കാനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചെങ്കിലും പണം എത്തിയിട്ടില്ലെന്നും,27, 28 തീയതികളിൽ അവധി ആയതിനാൽ29 ന് രാവിലെ എത്താനുമാണ് അറിയിച്ചത്. 29 ന് രാവിലെ 10 മണിക്ക് തന്നെ ട്രഷറിയിലെത്തിയെങ്കിലും ഉച്ചക്ക് മാത്രമാണ് പണം ലഭ്യമായത്. ഞായറാഴ്ചയും അധികസമയമെടുത്തുമടക്കം ആത്മാർത്ഥമായി പെൻഷൻ വിതരണം ചെയ്ത് പൂർത്തീകരിച്ച ജീവനക്കാരെയും ബാങ്കിനെയും അപകീർത്തിപ്പെടുത്താനുള്ള വസ്‌തുതാ വിരുദ്ധമായ പ്രചാരണം അവസാനിപ്പിക്കണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു.പെരുമണ്ണക്ലാരി, തെന്നല പഞ്ചായത്തുകളിലെ 3300 ഓളം പേർക്കാണ് 14 കളക്ഷൻ ഏജൻ്റുമാരിലൂടെ കഴിഞ്ഞ 10 വർഷത്തോളമായി പെ...

