Monday, December 1

Tag: റവന്യൂ മന്ത്രി

മലബാർ മേഖലയിലെ നി.കെ ഭൂമി പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ
Malappuram

മലബാർ മേഖലയിലെ നി.കെ ഭൂമി പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: മലബാർ മേഖലയിലെ നി.കെ (നികുതി കെട്ടാത്തത്) ഭൂമി പ്രശ്നം പരിഹരിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി റവന്യൂ മന്ത്രി കെ രാജൻ. ഏകദേശം 20,000 ത്തോളം ഭൂമിയുടെ അവകാശികൾക്ക് നികുതി അടയ്ക്കാനുള്ള സൗകര്യമാണ് ഇതിലൂടെ സാധ്യമാകുകയെന്നും മന്ത്രി പറഞ്ഞു. തിരുവന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റിൽ മലപ്പുറം ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ കടൽ പുറമ്പോക്ക് പട്ടയ പ്രശ്നം പരിഹരിക്കാനായി സർവെ വിഭാഗത്തിൻ്റെ ഇടപെടൽ ഉണ്ടാവണമെന്ന് റവന്യൂ മന്ത്രി നിർദേശം നൽകി. ഇന്ത്യൻ സ്വതന്ത്യ സമരചരിത്രമായി ബന്ധമുള്ള മഞ്ചേരിയിലെ സത്രം ഭൂമി പട്ടയ പ്രശ്നം പരിഹരിച്ച് 180 കുടുംബങ്ങൾക്ക് ഭൂമി സ്വന്തമാക്കിയതുൾപ്പടെ പുതിയ ചരിത്രം രചിച്ച ജില്ലയാണ് മലപ്പുറം.2021 മുതൽ ഇതുവരെ 38,882 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്തു. 2024-25 വർ...
Malappuram

സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം: നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പെരുവള്ളൂരിലെ കുടുംബങ്ങൾക്ക് പട്ടയം

പെരുവള്ളൂർ : 40 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അഞ്ച് കുടുംബങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. ഇനി ഇവർക്ക് സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം. തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിലെ തളപ്പിൽ കോളനിയിലെ ചന്ദ്രൻ, റിയാസ്, ലാലു, സാജൻ, നാസർ എന്നിവരുടെ കുടുംബങ്ങൾക്കാണ് ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പായിരുന്നു പട്ടയത്തിനായുള്ള അപേക്ഷ സമർപ്പിച്ചത്. സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും മാറിവരുന്ന സർക്കാർ കാരണം യാതൊരു ഫലവും കണ്ടില്ല. ഒടുവിൽ മച്ചിങ്ങലിൽ നടന്ന പട്ടയമേളയിൽ റവന്യൂ മന്ത്രി കെ രാജന്റെ കൈയ്യിൽ നിന്നും പട്ടയം ഏറ്റുവാങ്ങിയപ്പോൾ ഇവരുടെ മനസ്സ് ആഗ്രഹസഫലീകരണത്താൽ നിറഞ്ഞിരുന്നു. നാല് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടയമെന്ന സ്വപ്നം യാഥാർത്ഥ്യമായതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു. സ്വന്തമായുള്ള ഭൂമിയിൽ വീട് നിർമിക്കണം. പട്ടയമില്ലാതിരുന്നത് മുമ്പ് ചില...
error: Content is protected !!