Monday, August 18

Tag: റോഡിൽ നിന്ന് വഴി മാറാത്തതിന് കൊലപ്പെടുത്താൻ ശ്രമം

റോഡിൽ നിന്ന് വഴിമാറി കൊടുത്തില്ല; യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഒളകര സ്വദേശി പിടിയിൽ
Crime

റോഡിൽ നിന്ന് വഴിമാറി കൊടുത്തില്ല; യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഒളകര സ്വദേശി പിടിയിൽ

തിരൂരങ്ങാടി : റോഡിൽ നിന്ന് വഴി മാറി കൊടുക്കാത്തതിന് ഒളകര സ്വദേശിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പുകയൂർ ഒളകര പാലമടത്തിൽ ചാലിൽ സുധീഷ് ബാബു (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഏപ്രിൽ 27 ന് രാത്രി 8 മണിക്ക് അറക്കൽ പുറായ അങ്ങാടിയിൽ വെച്ചാണ് സംഭവം. റോഡിൽ നിന്ന് വഴി മാറാത്തതിന് കത്തി കൊണ്ട് മാറിലും വയറിലും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു കേസ്. തമിഴ്‌നാട്ടിലും മറ്റും ഒളിവിൽ കഴിഞ്ഞ ഇയാളെ താനൂർ ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എസ് സി പി ഒ സലേഷ്, പ്രകാശൻ, അഭിമന്യു, അമൽ, അഖിൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്....
error: Content is protected !!