വട്ടപ്പാറയിൽ ലോറി മറിഞ്ഞ് യുവാവ് മരിച്ചു
വളാഞ്ചേരി : ആറുവരിപ്പാതയിൽ വട്ടപ്പാറ വയഡക്ട് ബൈപ്പാസിൽ ലോറി മറിഞ്ഞു യുവാവ് മരിച്ചു. കണ്ണൂർ കൊളച്ചേരി സ്വദേശി താമരശേരി വളപ്പിൽ രാജീവൻ്റെ മകൻ അഭിജിത്ത് (26) ആണ് മരിച്ചത്.
കണ്ണൂരിൽ നിന്നും തൊടുപുഴയിലേക്ക് എസിപി ഷീറ്റ് ലോഡുമായി പുറപ്പെട്ട ലോറിയാണ് വട്ടപ്പാറയിൽ അപകടത്തിൽപ്പെട്ടത്. ലോറിയുടെ ക്യാബിനിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള രണ്ടുപേർക്ക് പരിക്കേറ്റു. അവരുടെ പരിക്ക് ഗുരുതരമല്ല....

