Tag: വട്ടപ്പാറ വളവ്

വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് 3 പേർ മരിച്ചു
Accident, Breaking news

വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് 3 പേർ മരിച്ചു

വളാഞ്ചേരി : ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. തൃശൂർ ചാലക്കുടിയിലേക്ക് സവാള കയറ്റി പോകുന്ന KL/30/D/0759 നമ്പർ ലോറിയാണ് മറിഞ്ഞത്. അപകടത്തില്പെട്ട ലോറിയുടെ ക്യാബിനിൽ മൂന്ന് പേർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. ഏറെ നേരത്തെ ശ്രമഫലമായി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇന്ന് രാവിലെ 7.20 നാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങൾ വളാഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു....
Other

വാഹനാപകടങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ ‘വട്ടപ്പാറ വളവ്’ ഒഴിവാകും; നിർമിക്കുന്നത് ഏറ്റവും വലിയ വയഡക്റ്റ് മേൽപാലമടങ്ങിയ ബൈപാസ്

വളാഞ്ചേരി : കുറ്റിപ്പുറം ∙ ഇടപ്പള്ളി–മംഗളൂരു ആറുവരിപ്പാതയുടെ ഭാഗമായി വളാഞ്ചേരിയിൽ നിർമിക്കുന്നത് മലബാറിലെത്തന്നെ ഏറ്റവും വലിയ വയഡക്റ്റ് (viaduct) മേൽപാലമടങ്ങിയ ബൈപാസ്. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിനെയും വളാഞ്ചേരി നഗരത്തെയും ഒഴിവാക്കി 4.2 കിലോമീറ്ററിലധികം വരുന്ന ബൈപാസിൽ 2 കിലോമീറ്ററോളം നീളത്തിലുളള വയഡക്റ്റ് (കരയിൽ നിർമിക്കുന്ന പാലം) ആണ് യാഥാർഥ്യമാവുക. ആറുവരി ബൈപാസിൽ 2 വയഡക്റ്റ് പാലങ്ങളും 2 ചെറുപാലങ്ങളും അടിപ്പാതകളും ഉണ്ടാകും. കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയൽ പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന വയഡക്റ്റ് പാലം വയലുകൾക്കും തോടുകൾക്കും മുകളിലൂടെ കടന്നുപോകും. പ്രധാന റോഡുകൾക്ക് മുകളിലും പാലം വരും. ഇങ്ങനെ കടന്നുപോകുന്ന ബൈപാസ് വട്ടപ്പാറ വളവിന് മുകൾഭാഗത്ത് എത്തിച്ചേരും. വട്ടപ്പാറ പള്ളിക്കു സമീപത്തുനിന്ന് വലിയ വയഡക്റ്റാണ് താഴേക്ക് നിർമിക്കുക. വയലുകളിലും ത...
Accident

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വളാഞ്ചേരി-   വട്ടപ്പാറ ഇറക്കത്തിൽ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തു നിന്നും എരമംഗലം മാറഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും കാറിലുണ്ടായിരുന്ന മാറഞ്ചേരി സ്വദേശികളായ രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വളാഞ്ചേരി സബ് ഇൻസ്പെക്ടർ മോഹൻദാസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി....
error: Content is protected !!