വാഹനങ്ങളുടെ നിറവും രൂപവും മാറ്റാം; നിബന്ധനകളോടെ ഏഴ് മാറ്റങ്ങള്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ്
സംസ്ഥാനത്ത് വാഹനങ്ങളിൽ നിറവും രൂപവും ഉള്‍പ്പെടെയുള്ള ഏഴ് തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ വരുത്താന്‍ സര്‍ക്കാര്‍ അനുമതി. രേഖാമൂലം അനുമതി വാങ്ങിയ ശേഷം നിശ്ചിത വ്യവസ്ഥകളോടെ മാത്രമേ മാറ്റങ്ങള്‍ വരുത്താന്‍ പാടുള്ളൂവെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.ഗതാഗത കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എഞ്ചിനും ഷാസിയും ഉള്‍പ്പെടെയുള്ള ഏഴ് മാറ്റങ്ങള്‍ക്കാണ് പുതിയ ഉത്തരവിലൂടെ അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ മാറ്റങ്ങളും ഗതാഗത വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെയും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. 1988ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചായിരിക്കണം മാറ്റങ്ങള്‍ വരുത്തേണ്ടത്.
പ്രധാന വിവരങ്ങള്‍
നിറം മാറ്റം: വാഹനത്തിന്റെ നിറം മാറ്റുന്നതിന് രജിസ്റ്ററി...

