കാർ കഴുകുമ്പോൾ ഷോക്കേറ്റ് യുവാവ് മരിച്ചു
വണ്ടൂർ : പ്രഷർ പമ്പ് ഉപയോഗിച്ച് കാർ കഴുകുമ്പോൾ യുവാവ് ഷോക്കേറ്റ് മരിച്ചു. വണ്ടൂർ വാണിയമ്പലം സ്വദേശി ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുകുന്ദന്റെ മകൻ മുരളീകൃഷ്ണൻ (31) ആണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ കാർ പോർച്ചിൽ വെച്ച് കാർ പ്രഷർ പമ്പ് ഉപയോഗിച്ച് കാർ കഴുകുമ്പോൾ ഷോക്കേറ്റതാണെന്നാണു കരുതുന്നത്. ഉടനെ നിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു....