Tag: വളാഞ്ചേരി

നിപ: പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല
Health,

നിപ: പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല

മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. ഇന്ന് പുതിയ പരിശോധനാ ഫലങ്ങളും വന്നിട്ടില്ല. ഇതുവരെ 65 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 2 പേര്‍ മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി വരുന്നു....
Accident

വട്ടപ്പാറയിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരി മരിച്ചു, കാർ നിർത്താതെ പോയി

വളാഞ്ചേരി : വട്ടപ്പാറ മേൽഭാഗത്ത് കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങൽ യൂസുഫിന്റെ മകൾ ജുമൈല (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജംഷീറിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട വാഹനം നിറുത്താതെ പോയി. ഇന്നലെ രാവിലെ 10.30 വട്ടപ്പാറ മേൽഭാഗത്ത് പഴയ സി ഐ ഓഫിസിനു സമീപം ദേശീയ പാതയിലാണ് അപകടം. യുവതി സഞ്ചരിച്ച വാഹനം കാറിലിടിച്ച് മറിഞ്ഞ് പുറത്തേക്ക് തെറിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിലാണ് മരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല....
error: Content is protected !!