Tag: വള്ളിക്കുന്ന് പഞ്ചായത്ത്

വള്ളിക്കുന്നിൽ വിവാഹ ചടങ്ങിൽ നിന്ന് മഞ്ഞപ്പിത്തം ബാധിച്ചവർ 176, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
Local news

വള്ളിക്കുന്നിൽ വിവാഹ ചടങ്ങിൽ നിന്ന് മഞ്ഞപ്പിത്തം ബാധിച്ചവർ 176, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

വള്ളിക്കുന്ന് : പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ദിവസം തോറും വർധിക്കുന്നു. ഇതു വരെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയതായി വിവരം ലഭിച്ചത് 176 പേരാണ്. കൊടക്കാട് പ്രദേശത്തുള്ളവരാണ് കൂടുതൽ. പരിസര പ്രദേശങ്ങളിൽ ഉള്ളവരും ഉണ്ട്. കൂടാതെ ചടങ്ങിൽ പങ്കെടുത്ത തിരൂരങ്ങാടി, മുന്നിയൂർ, നന്നംബ്ര എന്നിവിടങ്ങളിൽ ഉള്ളവർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിൽ ഉള്ളവരിൽ ഒരാൾ കോഴിക്കോട് ആശുപത്രിയിൽ ആണ്. ചേളാരി സ്മാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന കൊടക്കാട് കൂട്ടു മുച്ചി സ്വദേശിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചത്. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. കൂട്ടുമുച്ചി പ്രദേശത്ത് നടത്തിയ മെഡിക്കൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും അത്താണിക്കൽ കുടുംബാ...
Obituary

വള്ളിക്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റും യുക്തിവാദി നേതാവുമായ യു. കലാനാഥൻ അന്തരിച്ചു

വള്ളിക്കുന്ന് : കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന പ്രസ്സിഡന്റും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന യു. കലാനാഥൻ മാസ്റ്റർ (81) അന്തരിച്ചു. രണ്ട് തവണ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയ അദ്ദേഹം ജനകീയാസൂത്രണ പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. രാജ്യത്തെ ആദ്യത്തെ സ്വരാജ് ട്രോഫി വള്ളിക്കുന്ന് പഞ്ചായത്തിന് ലഭിക്കാൻ കാരണ മായതും കലാനാഥൻ മാസ്റ്ററുടെ പ്രയത്നം ആയിരുന്നു. ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് തെയ്യ വൈദ്യന്റെയും കോച്ചിയമ്മയുടെയും മകനായി 1940ൽ ജനിച്ചു.ഫാറൂഖ് കോളേജ്, ഫാറൂഖ് ട്രെയിനിങ് കോളേജ് എന്നിവിട ങ്ങളിൽ നിന്ന് ബി എസ് സി, ബി എഡ് ബിരുദങ്ങൾ നേടി. ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂളിൽ 1965 മുതൽ അധ്യാപകൻ. 1965 മുതൽ കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ല ഓർഗനൈസിങ് സെക്രട്ടറി. 1976 മുതൽ 86 ...
error: Content is protected !!