Monday, August 18

Tag: വിദ്യാർഥികൾ മുങ്ങി മരിച്ചു

താനൂർ കാളാട് 2 വിദ്യാർഥികൾ മുങ്ങി മരിച്ചു
Breaking news, Obituary

താനൂർ കാളാട് 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

താനൂർ : നിറമരുതൂർ കാളാട് പട്ടർപറമ്പിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു.നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിൻ്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിൻ്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കനാലിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. ഇരുവരും അയൽവാസികളും കൂട്ടുകാരുമാണ്. നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആമിനയാണ് അഷ്മിലിൻ്റെ മാതാവ്.സാബിറയാണ് അജ്നാസിൻ്റെ മാതാവ്. കാളാട് നൂറുൽ ഹുദാ സുന്നി മദ്റസയിലെ വിദ്യാർഥിയാണ് അഷ്മിൽ. ശറഫുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥിയാണ് അജ്നാസ് (സിനു). ഇരുവരും കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി...
error: Content is protected !!