Tuesday, October 14

Tag: വെട്ടത്തൂർ

സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സീനിയർ സെക്രട്ടറി സി.കെ.മുഹമ്മദ് അസ്ഗർ മൗലവി അന്തരിച്ചു
Obituary

സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സീനിയർ സെക്രട്ടറി സി.കെ.മുഹമ്മദ് അസ്ഗർ മൗലവി അന്തരിച്ചു

പെരിന്തൽമണ്ണ : കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സീനിയർ സെക്രട്ടറിയും സംസ്ഥാന മതവിദ്യാഭ്യാസ ബോർഡ് പ്രസിഡൻ്റുമായ സി.കെ മുഹമ്മദ് അസ്ഗർ മൗലവി ( 88 ) അന്തരിച്ചു. പെരിന്തൽമണ്ണ വേങ്ങൂർ സ്വദേശിയാണ്.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽചികിത്സയിലായിരുന്നു.ബാഖവി പഠനകാലത്ത് കാന്തപുരം എ.പി അബൂബക്കർമുസ് ലിയാരുടെ സഹപാഠിയായിരുന്നു.ആറ് പതിറ്റാണ്ടിലധികമായി ചെറുകര ജുമാമസ്ജിദിൽ മുദരിസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.സംസ്ഥാന ജം ഇയ്യത്തുൽ ഉലമാ നാല്പതംഗ മുശവറയിലെ മുതിർന്ന പ്രതിനിധിയാണ്.ജന്മനാടായ വേങ്ങൂരിലെ മഹല്ല് പ്രസിഡന്റ്, ചെറുകരഎം.ഐ.സി പ്രസിഡന്റ് , ചെറുകര മഹല്ല് മുതവല്ലി എന്നീ സ്ഥാനങ്ങളുംകൂടെ വഹിച്ചിരുന്നു,നൂറുകണക്കിന് പണ്ഡിത ശിഷ്യരുള്ള ഉസ്താദിനെ ഗ്രാൻഡ് മുദരിസ്"പട്ടം നൽകി മുമ്പ് ആദരിച്ചിരുന്നു.ഞായറാഴ്ച രാവിലെ 9 മണിക്ക് ചെറുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽഖബറടക്കും...
error: Content is protected !!