Tag: വെന്നിയുർ

വെന്നിയൂർ സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Accident

വെന്നിയൂർ സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വെന്നിയൂർ സ്വദേശിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കചെന സ്വദേശി പങ്ങിണിക്കാടൻഷാഹുൽ ഹമീദിനെ (60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെന്നിയൂർ സി എച്ച് പ്രസിന് സമീപം ഉള്ള കിണറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.കിണറിന് സമീപം ചോരപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആണ് പരിശോധന നടത്തിയത്. താനൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് ആണ് മൃതദേഹം പുറത്തെടുത്തത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി....
Other

വെന്നിയൂരിൽ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

വെന്നിയുർ : വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കടലൂർ സ്വദേശി അഴകേഷൻ (52) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 5 മണിയോടെ വെന്നിയൂർ അങ്ങാടിയിലെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും പൊതുപ്രവർത്തകരും എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആക്രി വിറ്റ് ജീവിക്കുന്ന ആളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ, അയ്യമ്മാൾ. മക്കൾ: കാജൽ, മനീഷ്....
Other

കാറിന്റെ പുകക്കുഴലിലൂടെ തീ പാറിച്ചു വിറകും പേപ്പറും കത്തിച്ചു, ഒടുവിൽ…

തിരൂരങ്ങാടി : തീപാറുന്ന കാറിൽ കറങ്ങിയ യുവാവിന് ഉദ്യോഗസ്ഥരുടെ മുന്നിൽ പെട്ടപ്പോൾ കിളിപാറി. ഒറ്റയടിക്ക് കീശയിൽ നിന്ന് പോയത് 44250 രൂപ. അനധികൃത മോഡികൂട്ടലിനാണ് വെന്നിയൂർ സ്വദേശിയായ വാഹന ഉടമയിൽ നിന്നും മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം അധികൃതർ പിഴ ഈടാക്കിയത്. https://youtu.be/-8TVjmJKPyQ വീഡിയോ നിരത്തിലെ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും കനത്ത ഭീഷണിയാകുന്ന തരത്തിൽ ഹോണ്ട സിറ്റി കാറിന്റെ പുകക്കുഴലിൽ നിന്നും തീ വരുന്ന രീതിയിൽ വാഹനത്തിൻ്റെ ഇ സി യു വിൽ മാറ്റം വരുത്തുകയും ചെയ്ത നിലയിലായിരുന്നു ഇയാളുടെ വാഹനം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H6TofbCwL5P2Ul3oxkS3C1 ഇതിൽ നിന്നും വരുന്ന തീ ഉപയോഗിച്ച് വിറക് പേപ്പർ എന്നിവ കത്തിക്കുന്നതും, നിരത്തുകളിൽ സർവീസ് നടത്തുന്നതും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനത്തിൻറെ ഉയരം കൂട്ടാനും കുറയ്ക്കാനുമുള...
Other

വെന്നിയൂരിലും ചുള്ളിപ്പാറയിലും തെരുവ് നായയുടെ ആക്രമണത്തിൽ 7 പേർക്ക് പരിക്ക്

തിരൂരങ്ങാടി : വെന്നിയൂരിലും ചുള്ളിപ്പാറയിലും തെരുവ് നായയുടെ ആക്രമണം. വെന്നിയൂർ അപ്ല MLA റോഡിൽ പാറാത്തോടിക അബ്ദുസമദ് മാസ്റ്റർ (60), ചോലയിൽ അൻവർ സാദത്തിന്റെ ഭാര്യ മുനീറ (38), വെന്നിയൂർ കപ്രട് ചക്കംമ്പറമ്പിൽ ആയിശുമ്മ (48), ചുള്ളിപ്പാറ ഭഗവതികവുങ്ങൽ ഇല്യാസിന്റെ ഭാര്യ റഷീദ (21), മകൾ ജന്ന ഫാത്തിമ (4), ചുള്ളിപ്പാറ ചക്കുങ്ങൽ സഫിയ (48), ചുള്ളിപ്പാറ ചക്കുങ്ങൽ തൊടി ഹംസയുടെ ഭാര്യ സുബൈദ (43) എന്നിവർക്കാണ് കടിയേറ്റത്. മുനീറ വീട്ടിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കടിയേറ്റത്. ജന്ന ഫാത്തിമക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഉമ്മാക്കും മകൾക്കും കടിയേറ്റത്. പരിക്കേറ്റവർക്ക് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രഥമ ശിശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളേജി ലേക്ക് കൊണ്ടുപോയി. നിരവധി വളർത്തു മൃഗങ്ങളെയും കടിച്ചിട്ടുണ്ട്. താറാവ്, പൂച്ച എന്നിവ അക്രമണ ത്തിൽ ചത്തു....
error: Content is protected !!