Wednesday, March 4

Tag: വെൽഫെയർ പാർട്ടി

ഒടുവിൽ സമവായം; നന്നമ്പ്രയിൽ ലീഗ്- കോൺഗ്രസ് ധാരണയായി
Politics

ഒടുവിൽ സമവായം; നന്നമ്പ്രയിൽ ലീഗ്- കോൺഗ്രസ് ധാരണയായി

തിരൂരങ്ങാടി : ദിവസങ്ങൾ നീണ്ട മാരത്തൊൻ ചർച്ചകൾക്ക് ഒടുവിൽ നന്ന മ്പ്ര പഞ്ചായത്തിൽ ലീഗ് കോൺഗ്രസ് സീറ്റ് ധാരണയിലെത്തി. വർധിച്ച 3 സീറ്റുകളിൽ ഒന്ന് കോണ്ഗ്രെസിന് നൽകിയാണ് പ്രശ്നം പരിഹരിച്ചത്. വർധിച്ച സീറ്റുകൾ നൽകുന്നതിന് ചൊല്ലിയുള്ള തർക്കമാണ് പഞ്ചായത്തിൽ ദിവസങ്ങളോളം യുഡിഎഫ് സഖ്യം അനിശ്ചിതത്തിൽ ആക്കിയത്. വർധിച്ച സീറ്റുകളിൽ ഒന്ന് നൽകണമെന്നും ചെറുമുക്കിലെ ഒരു വാർഡിൽ ഇരു പാര്ട്ടികളുടെയും പൊതു സ്വതന്ത്രനെ നിർത്തണം എന്നുമായിരുന്നു കോണ്ഗ്രസിന്റെ ആവശ്യം. ഇത്തരത്തിൽ എട്ടര സീറ്റ് വേണം എന്ന ആവശ്യത്തിൽ കോണ്ഗ്രസ് ഉറച്ചു നിന്നു. അതേ സമയം, സീറ്റുകൾ ഒന്നും അധികമായി നൽകില്ലെന്നും കോണ്ഗ്രസ് മത്സരിക്കുന്ന 19 ആം വാർഡ് ലീഗിന് നൽകി പകരം ഒന്നാം വാർഡ് കോണ്ഗ്രെസിൻ നൽകാം എന്നുമായിരുന്നു ലീഗ് നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. നിലവിലുള്ള സീറ്റുകൾക്ക് പുറമേ ഒരു സീറ്റും ഒരു വാർഡിൽ പൊതു സ്വാതന്ത്...
Politics

നിലമ്പൂരിൽ 75.27% ശതമാനം പോളിങ്, ഇനി 23 വരെ കണക്ക് കൂട്ടൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ്. 2021 ൽ 76.60% ആയിരുന്നു പോളിംഗ്. നിരന്തരമുണ്ടാകുന്ന തിടഞ്ഞെടുപ്പും കാലാവസ്ഥയും ആകാം പോളിംഗ് കഴിഞ്ഞ തവണത്തെത്തിൽ നിന്നും കുറയാൻ കാരണം എന്നാണ് പാർട്ടിക്കരുടെ നിഗമനം. വോട്ടെടുപ്പ് സമാധാന പൂര്ണമായിരുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. കനത്ത മഴയും തുടർച്ചയായ തിരഞ്ഞെടുപ്പുകളുണ്ടാക്കിയ മടുപ്പും കണക്കിലെടുക്കുമ്പോൾ പോളിങ് മികച്ചതാണെന്നു പാർട്ടികൾ വിലയിരുത്തുന്നു. ആകെ 2,32,057 വോട്ടര്‍മാരില്‍ 1,74,667 പേര്‍ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം ...
Local news, Other

വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം സമ്മേളനം സമാപിച്ചു

തിരൂരങ്ങാടി: വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പാർട്ടി സമ്മേളനവും നേതൃത്വ തിരഞ്ഞെടുപ്പും നടന്നു.വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം സാദിക്ക് ഉളിയിൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, ജില്ലാ സമിതി അംഗം അഡ്വ. സഹീർ കോട്ട്, ജില്ലാ സമിതി അംഗം അബ്ദുൽ സലീം മൂന്നിയൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഹംസ വെന്നിയൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ രായിൻകുട്ടി ഹാജി സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി സാനു ചെട്ടിപ്പടി, കോയ പാലാഴി , എ. പി മുഹമ്മദ്‌ കുട്ടി, സി.എച്ച് ഫസൽ, അലി അക്ബർ കുണ്ടൂർ, ലൂബ്ന ഷാജഹാൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പുതിയ മണ്ഡലം പ്രസിഡന്റ്‌ പി .സാബിർ , സാനു ചെട്ടിപ്പടി( സെക്രട്ടറി ),ലുബ്‌ന ഷാജഹാൻ (ട്രഷറർ ),അലി അക്ബർ (വൈസ് പ്രസിഡന്റ് ),സി.ച്ച് ഫസൽ റഹ്മാൻ (ജോയിന്റ് സെക്രെട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു....
Malappuram

ഏകീകൃത സിവിൽകോഡ് സവർണ്ണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർഎസ്എസ് ഗൂഢ നീക്കം: റസാഖ് പാലേരി

തിരൂരങ്ങാടി: ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വംശീയ സവർണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർ.എസ്.എസ് ശ്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. സംസ്ഥാന നേതാക്കളുടെ വാർഡ്‌ തല സന്ദർശങ്ങളുടെ ഭാഗമായി നന്നമ്പ്ര പഞ്ചായത്ത് 18-ാം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങളായ മതേതരത്വവും ബഹുസ്വരതയും നിലനിൽക്കണമെങ്കിൽ വൈവിധ്യങ്ങളെ അംഗീകരിക്കണം. രാജ്യത്ത് നിലവിൽ വ്യത്യസ്ത സിവിൽ കോഡുകൾ പിന്തുടരുന്ന നൂറ് കണക്കിന് ജനവിഭാഗങ്ങളുണ്ട്. ഇതൊക്കെ ഇല്ലാതാക്കി വർണ്ണാശ്രമ വ്യവസ്ഥയ്ക്ക് കീഴിലേക്ക് രാജ്യത്തെ കൊണ്ടുവരാനുള്ള നീക്കം മതേതര സമൂഹം അനുവദിക്കില്ല. 2014 ൽ ബി.ജെ.പി ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ നിര ഐക്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഏകീകൃത സിവിൽകോഡ് മുന്നോട്ട് വെയ്ക്ക...
error: Content is protected !!