മൂന്നിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ബ്ലഡ് ബാങ്ക് ലോഗോ പ്രകാശനം ചെയ്തു
മൂന്നിയൂർ : രക്തദാന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും രക്തം ആവശ്യമായി വരുന്നവർക്ക് ആവശ്യമായ സമയത്ത് രക്തദാതാക്കളെ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ബ്ലഡ് ബാങ്കിന്റെ ലോഗോ പ്രകാശനം ചെയ്തു. വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ ടി.വി. ഇബ്രാഹിം ലോഗോ പ്രകാശനം നിർവഹിച്ചു. രക്തത്തിന്റെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കുക, സന്നദ്ധ രക്തദാതാക്കളുടെ കൂട്ടായ്മ വിപുലീകരിക്കുക, കൂടുതൽ ആളുകളെ രക്തദാനത്തിന്റെ മഹത്തായ സാമൂഹിക ദൗത്യത്തിലേക്ക് കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
രക്തദാനത്തിന് സന്നദ്ധരായവരുടെ വിവരങ്ങൾ ഏകോപിപ്പിച്ച് ആവശ്യക്കാർക്ക് വേഗത്തിൽ സഹായം എത്തിക്കാനും യുവജനങ്ങളുടെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാനും ഈ സംര...

