Tag: വ്യാജ ലഹരി കേസ്

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ നാടുവിട്ടത് പോക്സോ കേസിൽ  ഉൾപ്പെടുത്തുമെന്ന ഭീഷണി കാരണം, 2 പേർ അറസ്റ്റിൽ
Other

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ നാടുവിട്ടത് പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി കാരണം, 2 പേർ അറസ്റ്റിൽ

തിരൂർ : ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായത് പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി മൂലം. ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ 2 പേരെ പോലീസ് പിടികൂടി. തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10,30000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടത്താണി സ്വദേശികളായ രണ്ടുപേരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പൂവഞ്ചിന സ്വദേശി പാലക്കൽ മുഹമ്മദ് അജ്മൽ (34) രണ്ടത്താണി സ്വദേശി തയ്യിൽ മുഹമ്മദ് ഫൈസൽ(43) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തഹസിൽദാറെ നിരന്തരം ഭീഷണിപ്പെടുത്തി മൂന്ന് തവണകളായിട്ടാണ് പ്രതികൾ പണം കൈക്കലാക്കിയത്. പണം കൈക്കലാക്കിയതിനുശേഷം പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്ന പേരിൽ തഹസിൽദാറെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മാനസിക സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തതിനെ തുടർന്നാണ് നാട്ടിൽ നിന്നും പോകാൻ നിർബന്ധിതനായത്. പ്രതികളിൽ ഒരാൾ...
Crime

കുപ്രസിദ്ധ ഗുണ്ടാത്തലവനെ മയക്കുമരുന്നുമായി എക്സ്സൈസ് സാഹസികമായി പിടികൂടി

പിടിയിലായത് വ്യാജ കഞ്ചാവ് കേസിൽ ഉൾപ്പെടുത്തി എന്നു ആരോപിച്ചു പോലീസിനെതിരെ പത്രസമ്മേളനം നടത്തിയയാൾ വേങ്ങര : നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടതലവനെയും 2 കൂട്ടാളികളെയും മയക്കുമരുന്നുമായി എക്സൈസ് സംഘം സാഹസികമായി പിടികൂടി. കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പോലീസ് കാപ്പ ചുമത്തിയ വ്യക്തിയുമായ വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പൻ മണി എന്നറിയപ്പെടുന്ന മണ്ണിൽ അനിൽകുമാറിനെയും ചേറൂർ മിനി കാപ്പിൽ നടമ്മൽ പുതിയകത്ത് മുഹമ്മദ് നവാസ് , പറപ്പൂർ എടയാട്ട് പറമ്പ് പഴമഠത്തിൽ രവി എന്നിവരെയുമാണ് പരപ്പനങ്ങാടി എക്സ്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ടി ഷനൂജും പാർടിയും അതിസാഹസികമായി വേങ്ങരയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവിൽ 30ഗ്രാം മാരക മയക്കുമരുന്നായ എം ഡി എം എ യുമായി ആണ് ഇവർ പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷത്തോളം വില വരും....
error: Content is protected !!