Friday, August 15

Tag: സത്യപള്ളി

കൊടിഞ്ഞി പള്ളിയിലെ മസ്ലഹത്ത് മജ്‌ലിസ് ഉദ്ഘാടനവും ഖാസി സ്ഥാനാരോഹണവും ബുധനാഴ്ച നടക്കും.
Other

കൊടിഞ്ഞി പള്ളിയിലെ മസ്ലഹത്ത് മജ്‌ലിസ് ഉദ്ഘാടനവും ഖാസി സ്ഥാനാരോഹണവും ബുധനാഴ്ച നടക്കും.

കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പായി നടക്കുന്ന മസ്ലഹത്തിന് നിർമ്മിച്ച പുതിയ ആസ്ഥാനം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പ് ഇരു കക്ഷികളെയും വിളിച്ച് ചര്‍ച്ചയും പരിഹാരമായില്ലെങ്കില്‍ ഇരുകക്ഷികളും വാദവും നടത്താറുണ്ട്. തുടര്‍ന്ന് അവസാനഘട്ടത്തിലാണ് സത്യം ചെയ്യല്‍ ചടങ്ങ് നടക്കുക. മുസ്ലിം വിശ്വാസികള്‍ ഖുര്‍ആന്‍ പിടിച്ച് മിഹ്‌റാബിന് അഭിമുഖമായി നിന്നും അമുസ്ലിംകള്‍ മിഹ്‌റാബിന് നേരേ നിന്നുമാണ് സത്യം ചെയ്യുക. സത്യം ചെയ്യലിന് മുന്‍പ് നടക്കുന്ന ചടങ്ങുകള്‍ നടത്താനും യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുമാണ് മസ്ലഹത്ത് മജ്‌ലിസ് നിര്‍മിച്ചിരിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JQxNHEOCTglG9LveaVuVnv കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങ് പ്രശസ്തമാണ്. മമ്പുറം സയ്യിദലവി തങ്ങള്‍ നിര്‍മിച്ചതാണ് പള്ളി. തങ്ങള്‍ ആരംഭിച്ചതാണ് പള്ളി...
Other

കൊടിഞ്ഞിപള്ളി ശിലാസ്ഥാപന നേര്‍ച്ച സമാപിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയുടെ ശിലാസ്ഥാപന നേര്‍ച്ച വിപുലമായി നടന്നു. എന്നാല്‍ ഇന്നലെ നടന്ന നേര്‍ച്ചക്ക് ആയിരങ്ങളാണ് എത്തിയത്. മമ്പുറം തങ്ങള്‍ രണ്ട് നൂറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച പള്ളിയില്‍ തങ്ങളുടെ കാലം മുതലെ നേര്‍ച്ച നടത്തി വരുന്നുണ്ട്.കൊടിഞ്ഞി പള്ളിയിലെ ഓരോ ചടങ്ങുകളും മതമൈത്രിയുടെ അടയാളങ്ങളാണ്. സത്യം ചെയ്യല്‍ കൊണ്ട് ലോക ശ്രദ്ധ നേടിയ കൊടിഞ്ഞി പള്ളി നേര്‍ച്ചയുടെ അന്നദാന വിതരണോദാഘാടനം പള്ളി കമ്മിറ്റി പ്രസിഡന്റ് പി.സി മുഹമ്മദ് ഹാജി, സെക്രട്ടറി പത്തൂർ കുഞ്ഞോൻ ഹാജി എന്നിവർ നിർവഹിച്ചു. ഷാഹുല്‍ ഹമീദ് ജമലുല്ലൈലി തങ്ങള്‍ ഓലപ്പീടിക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഫ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി.മൗലീദ് പാരായണത്തിന് ഖത്തീബ് അലി അക്ബര്‍ ഇംദാദി, മുദരിസ് അബ്ദുല്‍ അസീസ് ഫൈസി, സലീം അന്‍വരി മണ്ണാര്‍ക്കാട്, ചാലില്‍ നൗഫല്‍ ഫൈസി, അതീഖ് റഹ്മാന്‍ ഫൈസി, ഷാഹ...
error: Content is protected !!