Monday, July 21

Tag: സമസ്ത നൂറാം വാർഷികം

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കുക: സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
Other

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കുക: സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

ചേളാരി : 2026 ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കാൻ കർമ്മ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. സമസ്തയുടെ പ്രവർത്തനം സമൂഹത്തിന് എന്നും ആവേശമാണ്. അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ ആശയാദർശം സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നതാണ് സമസ്തയുടെ  മുഖ്യ ലക്ഷ്യം. പ്രസ്തുത ആദർശത്തിൽ അടിയുറച്ച് നിന്ന് കൊണ്ട് ഐക്യത്തോടെ സമ്മേളന പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമാകണമെന്ന് തങ്ങൾ പറഞ്ഞു.  പ്രചരണം, മീഡിയ, പഠന ക്യാമ്പ്  എന്നീ സബ്ബ് കമ്മിറ്റികളുടെ ശിൽപശാല ചേളാരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളന പ്രചരണവുമായി ബന്ധപ്പെട്ട് നേതിക്കളുടെ ഗ്ലോബൽ പര്യടനം, സന്ദേശ യാത്രകൾ, ജില്ലാ സംഗമങ്ങൾ , വിപണന മേളകൾ തുടങ്ങിയവ പഠനക്യാമ്പിൽ  ഓൺലൈൻ രജിസ്ട്രേഷനിലൂടെ 33000 പേർ പങ്കെടുക്കും പ്രചരണ സമിതി ...
Local news

ഫാറൂഖ് നഗറിൽ സമസ്ത 100-ാം വാർഷിക സ്ഥാപക ദിനം ആചരിച്ചു

കൊടിഞ്ഞി : "നൂറ് പ്രകാശ വർഷങ്ങൾ" എന്ന ശീർഷകത്തിൽ സമസ്തയുടെ 100-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി കൊടിഞ്ഞി ഫാറൂഖ് നഗർ യൂണിറ്റിൽ കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് കീഴിൽ സ്ഥാപക ദിനം ആചരിച്ചു. സുന്നി മഹല്ല് മുദരിസ് അബൂബക്കർ ബാഖവി കാവനൂർ പതാക ഉയർത്തി സന്ദേശ പ്രഭാഷണം നടത്തി. കെ പി കെ തങ്ങൾ, സൈ തു ഹാജി പി പി , മുസ സഖാഫി , മുസ്തഫ സുഹ്രി, ഹസൻ മുസ്ലിയാർ, അബ്ദുൽ ഖാദർ സഖാഫി , മുസ്തഫ വി കെ , മുഹമ്മദ് കുട്ടി ഹാജി വി, അഹ്മദ് കുട്ടി ഹാജി പൂഴിത്തറ, ബഷീർ സഅദി തുടങ്ങിയവർ പങ്കെടുത്തു. ശേഷം മദ്റസയിൽ വിദ്യാർത്ഥി അസബ്ലി നടന്നു. ഹസൻ മുസ്‌ലിയാർ സമസ്ത ചരിത്ര പ്രഭാഷണം നടത്തി....
Other

സമസ്ത – ദാറുല്‍ഹുദാ സ്ഥാപക ദിനം ആചരിച്ചു

തിരൂരങ്ങാടി: സമസ്ത-ദാറുല്‍ഹുദാ സ്ഥാപക ദിനത്തോടനുബന്ധിച്ച് ചെമ്മാട് ദാറുല്‍ഹുദാ ഇസ്്ലാമിക് സര്‍വകലാശാല പി.ജി വിദ്യാര്‍ഥി യൂണിയന്‍ ഡി.എസ്.യുവും യു.ജി വിദ്യാര്‍ഥി യൂണിയന്‍ അസാസും സംയുക്തമായി നേതൃ സ്മൃതിയും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 9ന് ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന നേതൃ സ്മൃതി സംഗമം ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദാറുല്‍ഹുദാ സ്ഥാപക നേതാവും നിലവിലെ ട്രഷററുമായ കെ.എം സൈതലവി ഹാജിയെ ആദരിച്ചു. സൈതലവി ഹാജിക്ക് ഡി.എസ്.യു നല്‍കുന്ന ഉപഹാരം യു. മുഹമ്മദ് ശാഫി ഹാജി കൈമാറി. അബ്ദുല്‍ ജലീല്‍ ഹുദവി ബാലയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുശ്ശക്കൂര്‍ ഹുദവി ചെമ്മാട്, ഇബ്റാഹീം ഹാജി തയ്യിലക്കടവ്, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍ എന്നിവര്‍ സംസ...
Other

സമസ്ത 100-ാം വാര്‍ഷിക മഹാസമ്മേളനം വിജയിപ്പിക്കുക ; സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

കോഴിക്കോട് : 'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍കോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനം വന്‍ വിജയമാക്കാന്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു.പുതുതായി രണ്ട് മദ്റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10948ആയി. അല്‍ഹയാത്ത് ഇംഗ്ലീഷ് സ്കൂള്‍ മദ്റസ കടവല്ലൂര്‍ (തൃശൂര്‍), മദ്റസത്തു തഖ്വ തെങ്ങുംവളപ്പ്, മലയരികില്‍ (പാലക്കാട്) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങളുടെ പ്രകാശനവും സെമിനാറും ഈ മാസം 22ന് രാവിലെ 9 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താ...
error: Content is protected !!