Wednesday, October 22

Tag: സമസ്ത ലീഗ് തർക്കം

സമസ്തയും ലീഗും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇരു സംഘടനയിലെയും നേതാക്കളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു
Other

സമസ്തയും ലീഗും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇരു സംഘടനയിലെയും നേതാക്കളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു

മലപ്പുറം : സമസ്ത നൂറാം വാർഷിക സമ്മേളനം വിജയിപ്പിക്കുന്നതിനും മറ്റു സംഘടന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും താഴെ പറയുന്നവർ അംഗങ്ങളായി ഒരു സമിതിയെ തിരഞ്ഞെടുത്തതായി സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. രണ്ട് തങ്ങൾമാർക്കും പുറമേ എംടി അബ്ദുള്ള മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, മൂസക്കുട്ടി ഹസ്രത്ത്, സൈനുൽ ആബിദീൻ സഫാരി, അബ്ദു സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരാണ് മറ്റു അംഗങ്ങൾ. സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഇന്ന് മലപ്പുറത്ത് ചേർന്ന കൂടിക്കാഴ്ചയിലാണ് തീരുമാനിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ചർച്ചയിൽ പങ്കെടുത്തു....
Kerala

സമസ്തയെയും തന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നു: ജിഫ്രി തങ്ങൾ

സമസ്ത കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏകകണ്ഠമായി മാവൂർ: അതാത് സന്ദർഭങ്ങളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏക കണ്ഠമാണെന്നും അത് അംഗീകരിച്ച പാരമ്പര്യമാണ് സമുദായത്തിൻ്റെതെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.മാവൂർ ചാലിയാർ ജലകിൽ സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുൽ മുഫത്തിശീൻ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. എതിർപ്പുകൾ തരണം ചെയ്താണ് സമസ്ത 100-ാം വാർഷികത്തിൽ എത്തി നിൽക്കുന്നത്. സമസ്തയെയും പ്രസിഡണ്ട് എന്ന നിലക്ക് എന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഏത് പ്രതിസന്ധികൾക്കിടയിലും ഈ സംഘ ശക്തിയെ നയിച്ചവരാണ് ശംസുൽ ഉലമ ഉൾപ്പെടെയുള്ള നമ്മുടെ പൂർവ്വികർ. അന്വോന്യം വിദ്വേഷം ജനിപ്പിക്കുന്നതോ അവാസ്ഥമായ കാര്യങ്ങളോ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ സന്ദേശങ്ങൾ പൊതുജനങ്ങളിലെത്...
error: Content is protected !!