Tag: സമസ്ത

സമസ്ത തമിഴ്‌നാട് സന്ദേശയാത്ര സപ്തംബര്‍ 12 മുതല്‍ 20 വരെ
Other

സമസ്ത തമിഴ്‌നാട് സന്ദേശയാത്ര സപ്തംബര്‍ 12 മുതല്‍ 20 വരെ

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സപ്തംബര്‍ 12 മുതല്‍ 20 വരെ തമിഴ്‌നാട് സന്ദേശയാത്ര നടത്തുന്നു. സപ്തംബര്‍ 12-ന് ചെന്നൈയില്‍ നിന്ന് തുടങ്ങി 20-ന് കന്യാകുമാരിയില്‍ അവസാനിക്കും. തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സന്ദേശയാത്ര. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും പ്രധാന നേതാക്കള്‍ നയിക്കുന്ന സന്ദേശ യാത്ര പോണ്ടിച്ചേരി, പറങ്കിപേട്ട്, സേലം, തിരുപ്പൂര്‍, ട്രിച്ചി, മധുര, പൊള്ളാച്ചി, കോയമ്പത്തൂര്‍, തിരുനല്‍വേലി, കായല്‍പട്ടണം, കന്യാകുമാരി തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഒരുക്കും. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത തമിഴ്‌നാട് സന്ദേശയ യാത്ര സമിതി യോഗം യാത്രക്കുള്ള രൂപരേഖ തയ്യാറാക്കി.സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കണ്‍വീന...
Other

പാഠ്യപദ്ധതി ചട്ടക്കൂട്: ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുക- സമസ്ത കേന്ദ്രമുശാവറ

കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയം -2020 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) തയ്യാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകളില്‍ അടങ്ങിയ ധാര്‍മ്മിക  മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയണമെന്ന്  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. പാഠ്യ പദ്ധതി ചട്ടക്കൂടുകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രതിവാദിച്ച ലിംഗസമത്വ നിര്‍ദ്ദേശങ്ങള്‍   കേരളീയ സമൂഹം നാളിതുവരെ പുലര്‍ത്തിപ്പോന്ന പാരമ്പര്യ രീതികള്‍ക്കും വ്യക്തി സ്വാതന്ത്രത്തിനും എതിരാണ്. ഈ അടുത്തായി സംസ്ഥാനത്തെ ചില വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക നേതൃത്വത്തില്‍ നടപ്പാക്കിയ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമും അതുമൂലം ഉണ്ടാക്കിയ വിവാദങ്ങളും പ്രത്യേകം പ്രസ്താവ്യമാണ്. ക്ലാസ് മുറികള്‍ ലിംഗഭേദം പരിഗണിക്കാതെ ലിംഗസമത്വത്തോടെ വിദ്യാര്‍ത്ഥികളെ ഇരുത്തണമ...
Other

ദാറുൽഹുദ സമ്മേളനം: കര്‍മഗോദയിലേക്ക് 176 യുവ പണ്ഡിതര്‍ കൂടി

ദാറുല്‍ഹുദായുടെ നീണ്ട പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 24-ാം ബാച്ചിലെ 176 യുവപണ്ഡിതരാണ് മൗലവി ഫാളില്‍ ഹുദവി ബിരുദം ഏറ്റുവാങ്ങി കര്‍മഗോദയിലേക്കിറങ്ങിയത്. ഇതോടെ ഹുദവി ബിരുദാദരികൾ 2602 ആയി.ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ നിന്ന് 40, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസിലെ 30,  ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹിലെ 25, അഖീദ ആന്‍ഡ് ഫിലോസഫിയിലെ 22, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യനിലെ 37, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിലെ 22 ബിരുദധാരികള്‍ക്കാണ് ഹുദവി പട്ടം നല്‍കിയത്. ഇതില്‍ 17 പേര്‍ വാഴ്സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനു കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ഒരു വ്യാഴവട്ട കാലത്തെ ദാറുല്‍ഹുദാ വിദ്യാഭ്യാസത്തോടൊപ്പം രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസ-സാമൂഹിക സേവനം കൂടി പൂര്‍ത്തീകരിച്ചവര്‍ക്കാണ് ബിരുദം നല്‍കിയത്. ഖുര്‍ആന്‍ പഠന വിഭാഗത്തില്‍  ...
Local news

ചെഗുവേരയില്ലാത്ത സ്വർഗം വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്നേഹം വഞ്ചനയെന്ന് പി എം എ സലാം

തിരൂരങ്ങാടി: വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ എല്ലാ സംഘടനകളെയും ഒരുമിപ്പിച്ചു തന്നെ മുന്നോട്ട് കൊണ്ട് പോകുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി ചെമ്മാട് നടത്തിയ പ്രകടനത്തിന് ശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വഖഫ് വിഷയത്തില്‍ ചിലരുടെ മുതലകണ്ണീര്‍ കപടമാണ്. ചെഗുവേരയില്ലാത്ത സ്വര്‍ഗ്ഗം എനിക്ക് വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്‌നേഹവും വഞ്ചനയാണ്. സമുദായ ഐക്യം തകര്‍ത്ത് മുതലെടുക്കാമെന്നത് ബ്രട്ടീഷ് ഭരണ കാലത്ത് പോലും താല്‍ക്കാലിക വിജയമേ സമ്മാനിച്ചൊള്ളൂ. അന്തിമ വിജയം സമുദായത്തിന് തന്നെയായിരിക്കുമെന്നും പി.എസ്.സിക്ക് വിട്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു ഓര്‍ഡര്‍ ഇറക്കുന്നത് വരെ മുസ്്‌ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും സലാം പറഞ്...
error: Content is protected !!