Thursday, August 21

Tag: സുന്നി മഹല്ല് ഫെഡറേഷൻ

പെരുന്നാള്‍ ദിനത്തില്‍ പള്ളികളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്താൻ നിർദേശം വുമായി എസ്.എം.എഫ്.
Other

പെരുന്നാള്‍ ദിനത്തില്‍ പള്ളികളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്താൻ നിർദേശം വുമായി എസ്.എം.എഫ്.

ചേളാരി: ലഹരിയുടെ വിപത്ത് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ പള്ളികളില്‍ ജുമുഅയോടനുബന്ധിച്ചു ലഹരി വിരുദ്ധ ഉദ്‌ബോധനവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്താന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിമാരുടെ യോഗം മഹല്ല് ജമാഅത്തുകളോടും ഖതീബുമാരോടും ആവശ്യപ്പെട്ടു.യുവാക്കളില്‍ വര്‍ധിച്ചു വരുന്ന മദ്യാസക്തിയും അതുവഴി വ്യക്തി ജീവിതത്തിലും കൗടുംബിക പശ്ചാത്തലത്തിലുമുണ്ടാകുന്ന അരാജകത്വങ്ങളെക്കുറിച്ചും മയക്കുമരുന്നുകള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ ദുരന്തങ്ങളെക്കുറിച്ചും ബോധവത്കരിക്കേണ്ട ഉത്തരവാദിത്തം മറ്റാരേക്കാളും മഹല്ല് ജമാഅത്തുകള്‍ക്കും മതപണ്ഡിതന്മാര്‍ക്കുമുണ്ട്. ഇതിന്നായി സുന്നിമഹല്ല് ഫെഡറേഷനില്‍ അംഗീകാരമുള്ള മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മഹല്ല് തലങ്ങളില്‍ ബന്ധപ്പെട്ടവരെയെല്ലാം പങ്കെടുപ്പിച്ചു വിപുലവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പ്രാദേശികമായി പ്രായോഗികമായ പ്രതിരോധ പ...
Malappuram

സമസ്ത പണ്ഡിതര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെയുള്ള ജല്‍പനങ്ങള്‍ തള്ളിക്കളയുക: എസ്എംഎഫ്

മലപ്പുറം : ഇസ്ലാമിക വിശ്വാസങ്ങളെയും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശങ്ങളെയും തള്ളിപ്പറഞ്ഞും സമസ്തയുടെ നിലനില്പിനെ ചോദ്യം ചെയ്തും സുന്നീ സ്ഥാപനങ്ങളെയും നേതാക്കളെയും പണ്ഡിതന്മാരെയും മോശമായി ചിത്രീകരിച്ചും പുത്തന്‍ പ്രസ്ഥാന ബന്ധം ആരോപിച്ചും ജല്‍പനങ്ങള്‍ നടത്തുന്ന പ്രഭാഷകരെ പൊതുസമൂഹം തള്ളിക്കളയണമെന്ന് എസ്.എം.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ പഠന ക്ലാസ്സുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സമസ്ത സ്ഥാപനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കുമെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതും നവീനാശയ ബന്ധങ്ങള്‍ ആരോപിക്കുന്നതും അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരികയാണ് . അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ പരിശുദ്ധ ഇസ്്‌ലാമിന്റെയും സുന്നത്ത് ജമാഅത്തിന്റെയും ശത്രുക്കള്‍ക്ക് അവസരം നല്‍കുന്നതാണെന്നും ദീനീ പ്രബോധന രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സമസ്തയെയും സ്ഥാപനങ്ങളെയും സംശയത്തിന്റെ നി...
error: Content is protected !!