Monday, August 17

Tag: ഹജ്ജ് അപേക്ഷ

ഹജ്ജ് അപേക്ഷാ തീയതി ജൂലൈ 24 വരെ നീട്ടിനറുക്കെടുപ്പ് ജൂലൈ 30 ന്
Gulf

ഹജ്ജ് അപേക്ഷാ തീയതി ജൂലൈ 24 വരെ നീട്ടിനറുക്കെടുപ്പ് ജൂലൈ 30 ന്

കൊണ്ടോട്ടി : ഹജ്ജ് തീര്‍ത്ഥാടനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 24 വരെ നീട്ടിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു. തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള കമ്പ്യൂട്ടറൈസ്ഡ് നറുക്കെടുപ്പ് 2026 ജൂലൈ 30 ന് രാവിലെ 11 ന് മുംബൈ ഹജ്ജ് ഹൗസില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് ഇത് www.hajcommittee.gov.in ല്‍ തത്സമയം കാണാം. തെരഞ്ഞെടുക്കപ്പെട്ടവരുടെയും വെയിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെയും ലിസ്റ്റ് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ ലഭ്യമാക്കും. അപേക്ഷകര്‍ക്ക് എസ്.എം.എസ് വഴിയും സന്ദേശം ലഭിക്കും. താല്‍ക്കാലികമായി തെരഞ്ഞെടുക്കപ്പെടുന്ന തീര്‍ത്ഥാടകര്‍ ആദ്യ ഗഡുവായ 1,52,300/ രൂപ 2026 ആഗസ്റ്റ് 10-നകം അടക്കണം. കേരളത്തില്‍ ഓണ്‍ലൈന്‍ ആയി ജൂലൈ 12 വരെ അപേക്ഷിച്ചവര്‍ക്ക് ഇതിനകം കവര്‍ നമ്പര്‍ നല്കിയിട്ടുണ്ട് . എസ്.എം.എസ് വഴി കവര്‍ നമ്പര്‍ കിട്ടാത്തവര്‍ക്ക് www.hajcommittee.gov.in ല്‍ പ...
Other

ഹജ്ജ് – 2025 (4th Waiting list)-വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 2825 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു.

2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 2825 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2025 ഏപ്രിൽ 11-നകം അതാത് അപേക്ഷകരുടെ എംബാർക്കേഷൻ അടിസ്ഥാനത്തിലുള്ള മൊത്തം തുക അടവാക്കണം. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്...
Other

തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാർക്കും യാത്രാ തിയതി ലഭിച്ചതായി മന്ത്രി

മലപ്പുറം: ഹജ്ജ്‌ തീർത്ഥാടനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടും പേവാനുള്ള അനുമതി ലഭിക്കാതെ തീർത്ഥാടകർ വലയുന്നു എന്ന പത്ര വാർത്ത തികച്ചും വാസ്‌തവ വിരുദ്ധമെന്ന് മന്ത്രി അബ്ദുറഹ്മാൻ അറിയിച്ചു. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാർക്കും യാത്രാ തിയ്യതി ലഭിച്ചു കഴിഞ്ഞു. വെള്ളിയാഴ്‌ച തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ ഹജ്ജ്‌ കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യവുമാണ്‌. പുതുതായി അവസരം ലഭിച്ച ഏതാനും പേർക്ക് വിസ നടപടികൾ പൂർത്തിയാകുന്നതോടെ യാത്രാ തിയ്യതി ലഭിക്കും. യാത്ര സംബന്ധിച്ച്‌ തീർത്ഥാടകർക്ക്‌ ഒരാശങ്കയും വേണ്ടെന്ന്‌ ഹജ്ജ്‌ തീർത്ഥാടന മന്ത്രി വി അബ്‌ദുറഹിമാൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടു വന്ന പത്ര വാർത്ത തീർത്തും അടിസ്ഥാന വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന്‌ മന്ത്രി പറഞ്ഞു. ഇത്തരക്കാരെ കരുതിയിരിക്കണം. ഹജ്ജ്‌ തീർത്ഥാടകർക്കായി കോഴിക്കോട്‌ നിന്ന്‌ 5 വിമാന സർവ...
Other

ഹജ്ജ് 2023 അപേക്ഷ: കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്നും  അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന്  സംസ്ഥാന ഹജ്ജ് കമ്മിറ്റി

കൊണ്ടോട്ടി : ഹജ്ജ് 2023 നുള്ള അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന്  സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. നോട്ടിഫിക്കേഷന്‍ വരുന്ന മുറക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങും.  2023 ജനുവരി ഒന്നു മുതല്‍ ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ പത്ര പ്രസ്താവനയെത്തുടര്‍ന്ന് ധാരാളം പേര്‍ നേരിലും അല്ലാതെയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്ന് ഹജ്ജ് പോളിസിയുടെ കരടു രേഖ മാത്രമാണ് ഇപ്പോള്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ലഭിച്ചിട്ടുള്ളത്. ഇത് കേന്ദ്ര ന്യൂനപക്ഷ മന്ത്രായലം അംഗീകരിച്ച ശേഷം, ഹജ്ജ് അപേക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നോട്ടിഫിക്കേഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍...
error: Content is protected !!