സമസ്ത: 63 മദ്റസകള്‍ക്കു കൂടി അംഗീകാരം നൽകി
സമസ്ത മദ്റസകളുടെ എണ്ണം 11,077 ആയി
ചേളാരി :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 63 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 11,077 ആയി.ഹയാത്തുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസ മാട്ടൂല്‍ സൗത്ത് (കണ്ണൂര്‍), മക്തബ: ദാറുല്‍ ഖുര്‍ആന്‍ മദ്റസ, ബിലാല്‍ നഗര്‍, കോയമ്പത്തൂര്‍ (തമിഴ്നാട്) എന്നീ മദ്റസകള്‍ക്ക് പുറമെ ഹാദിയയുടെ കീഴില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 61 മദ്റസകള്‍ക്കുമാണ് പുതുതായി അംഗീകാരം നല്‍കിയത്. കേരളം (1), തമിഴ്നാട് (1), ആന്ധ്രപ്രദേശ് (1), ആസാം (25), ബീഹാര്‍ (7), ജാര്‍ഖണ്ഡ് (4), പേപ്പാള്‍ (2), രാജസ്ഥാന്‍ (1), വെസ്റ്റ് ബംഗാള്‍ (21) എന്നിങ്ങനെയാണ് പുതുതായി അംഗീകാരം നല്‍കിയ മദ്റസകളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍. സമസ്ത 100-ാം വാര്‍ഷിക പദ്ധതികള്‍ക്കും മറ്റും "തഹിയ്യ'' ആപ് വഴിയുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്...