സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ പദ്ധതി: കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു
മലപ്പുറം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ പദ്ധതി വിജയിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗം കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ യോഗം ഉദ്ഘാടനം ചെയ്തു.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അടുത്തയാഴ്ച പ്രത്യേക യോഗങ്ങള്‍ ചേരും. എല്ലാ വാര്‍ഡുകളിലും 18നും 50നും ഇടയില്‍ പ്രായമുള്ള പഠിതാക്കളെ കണ്ടെത്താന്‍ ഈ മാസം സര്‍വേ പൂര്‍ത്തിയാക്കും. ഇവര്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പഠന കേന്ദ്രങ്ങള്‍ ഒരുക്കി ജൂണ്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. പഠന കേന്ദ്രങ്ങളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, സംഗമങ്ങള്‍, കലാ സാഹിത്യ മത്സരങ്...