Sunday, August 17

Tag: 15 year old

പൊന്നാനിയില്‍ 15 കാരായ 3 കുട്ടികളെ കാണാനില്ല ; കാണാതായത് ഒരുമിച്ച് പഠിക്കുന്നവര്‍
Malappuram

പൊന്നാനിയില്‍ 15 കാരായ 3 കുട്ടികളെ കാണാനില്ല ; കാണാതായത് ഒരുമിച്ച് പഠിക്കുന്നവര്‍

പൊന്നാനിയില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായി .ഞായറാഴ്ച മുതലാണ് പതിനഞ്ചു വയസ്സുകാരായ കുട്ടികളെ കാണാതായത് .മൂന്നുപേരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മംഗളകത്ത് വീട്ടില്‍ സാദിഖിന്റെ മകന്‍ ഷാനിഫ്, യൂസ്പാക്കാനകത്ത് വീട്ടില്‍ നൗഷാദിന്റെ മകന്‍ കുഞ്ഞുമോന്‍, മച്ചിങ്ങലകത്ത് വീട്ടില്‍ സിറാജുദ്ദീന്റെ മകന്‍ റംനാസ് എന്നിവരെയാണ് കാണാതായത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്ജിതമാക്കിയിരിക്കുകയാണ് പോലീസ് . അവധിക്കാലത്ത് ഒന്നിച്ചുകളിക്കുന്ന കൂട്ടുകാരാണ്. മൂന്നുപേരും. ബാംഗ്ലൂരില്‍ പോയി അടിച്ചു പൊളിക്കണമെന്ന് കുട്ടികളില്‍ ഒരാള്‍ ബന്ധുവിനോട് പറഞ്ഞു എന്നാണ് വിവരം .ഈ സാഹചര്യത്തില്‍ മൂന്നുപേരും ബംഗളൂരുവില്‍ പോയിട്ടുണ്ടാവുമെന്നാണ് പോലീസ് നിഗമനം. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു ....
National

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞു ; പത്താം ക്ലാസുകാരി ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞതിന് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ട നഗരത്തിലെ ബോറെഖേഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബജ്റംഗ് നഗര്‍ ഏരിയയില്‍ ശനിയാഴ്ചയാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കൃപാന്‍ഷിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകുന്നേരം കൃപാന്‍ഷി ഏറെ നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവ് കൃപാന്‍ഷിയെ പത്താം ക്ലാസുകാരിയാണ്, ഇങ്ങനെ അലസത പാടില്ലെന്നും മൊബൈല്‍ മാറ്റി വെച്ച് പഠിക്കാന്‍ നോക്കണമെന്നും ശാസിച്ചു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടച്ചു. രാത്രി എട്ട് മണിയോടെ കുട്ടിയെ ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കൃപാന്‍ഷിയെ കണ്ടെത്തുന്നത്. ഉടനെ തന്നെ വീട്ടുകാര്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശു...
error: Content is protected !!