Tag: Abdurahman randathani

തിരൂരങ്ങാടി മണ്ഡലം മുസ്ലീം ലീഗ് ഓഫീസ് ഉദ്ഘാട സമ്മേളനത്തിന് തുടക്കമായി
Local news

തിരൂരങ്ങാടി മണ്ഡലം മുസ്ലീം ലീഗ് ഓഫീസ് ഉദ്ഘാട സമ്മേളനത്തിന് തുടക്കമായി

ഓഫീസ് ഉദ്ഘാടനം 3-ന് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും തിരൂരങ്ങാടി: നിയോജക മണ്ഡലം മുസ്്ലിംലീഗ് പുതിയ ആസ്ഥാന മന്ദിരമായ സി എച്ച് സൗധം ഒക്ടോബര്‍ മൂന്നിന് നാടിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വൈകീട്ട് നാല് മണിക്ക് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി വിവിധ പോഷക ഘടകങ്ങളുടെ സമ്മേളനങ്ങള്‍ നടക്കും. ഇന്ന് രാവിലെ 9ന് കെ.എം.സി.സി പ്രവവാസി ലീഗ് സംഗമം ആരംഭിച്ചു. 2.30-ന് മണിക്ക് ട്രേഡ് യൂണിയന്‍ സമ്മേളനം, 4 മണി മുതല്‍ എട്ട് മണി വരെ യുവജന വൈറ്റ് ഗാര്‍ഡ് സംഗമം, 8 മണിക്ക് സലീം കോടത്തൂര്‍ നയിക്കുന്ന ഇശല്‍ വിരുന്നും അരങ്ങേറും. രണ്ടാം തിയ്യതി രാവിലെ 9 മണിക്ക് വിദ്യാര്‍ത്ഥി സമ്മേളനം, ഉച്ചക്ക് 2.30-ന് വനിത സമ്മേളനം, 3.30-ന് ഗാന്ധിജിയുടെ ഇന്ത്യ സെമിനാര്‍, 7 മണിക്ക് കര്‍ഷക സമ്മേളനം എന്നിവയും മൂന്നിന...
Local news

താനൂർ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കൽ പ്രഖ്യാപനം 30 ന്

താനൂർ നഗരസഭയിലെ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കുന്ന പ്രവൃത്തിയുടെയും പൊൻമുണ്ടം പി.എച്ച്.സിയുടെ പുതിയ കെട്ടിടത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യ വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് സെപ്റ്റംബർ 30 ന് നിർവഹിക്കുമെന്ന് ഫിഷറീസ് , കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. പത്രസമ്മേളനത്തിലാണ് ഈ കാര്യം മന്ത്രി അറിയിച്ചത്. ചടങ്ങിൽ മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഒന്നാം പിണറായി സർക്കാരിന്റെ 2020-21ലെ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയാണ് സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് തീരുമാനിച്ചത്. നാല് നിലയിൽ ഡിസൈൻ ചെയ്ത ആശുപത്രിയുടെ പുതിയ ഡി.എസ്.ഒ.ആർ റിവിഷൻ പ്രകാരം ഒരു നിലയിലുള്ള കെട്ടിടമാണ് ഇപ്പോൾ പണിയുന്നത് . 2021-22ലെ ബഡ്ജറ്റിൽ ആശുപത്രിക്ക് മറ്റൊരു 10 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട് . ഒന്നരവർഷത്തിനുള്ളിൽ ഈ പ്രവൃത്തി പൂർത്തീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. 10 ഒ....
Malappuram

തിരൂർ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കും

തിരൂരിൽ പ്രവൃത്തി പൂർത്തിയായ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.2012 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയ ഇ സഹകരണ ആശുപത്രി ക്ക് 80 കോടിയോളം രൂപ ചെലവഴിച്ച് ആണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ജില്ലയിലെ അയ്യായിരത്തോളം വരുന്ന സഹകാരികളിൽ നിന്നും ആണ് ഇ തുക സമാഹരിച്ചത്. പ്രവാസി മലയാളികൾ അടക്കമുള്ള സംഘത്തിന്റെ ഷെയർ ഉടമകൾ ക്ക് ചികിത്സ ആനുകൂല്യങ്ങളും ലാഭ വിഹിതവും ലഭ്യമാക്കുന്ന വിധമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ആരോഗ്യ മേഖലയിലെ അതി നൂതനമായ സംവിധാനങ്ങളും ചികിത്സാ രീതികളും ലഭ്യമാകുന്ന ആശുപത്രികളിൽ ഒന്നാകും ഇത്. യുകെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്ൽ നിന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ആയി വിരമിച്ച ഡോ. രാജു ജോർജ്ജ്, സിഇഒ ആയിട്ടുള്ള മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ വിവിധ വിദേശ യൂണിവേഴ്സിറ്റി കളുമായി സഹകരിച്ച് പ...
error: Content is protected !!