Tag: Abdussamad pookkoottoor

സമസ്ത പ്രീപ്രൈമറി വിദ്യാലയങ്ങളോടനുബന്ധിച്ച് ‘പ്ലേ സ്കൂളുകള്‍’ ആരംഭിക്കാൻ തീരുമാനം
Education

സമസ്ത പ്രീപ്രൈമറി വിദ്യാലയങ്ങളോടനുബന്ധിച്ച് ‘പ്ലേ സ്കൂളുകള്‍’ ആരംഭിക്കാൻ തീരുമാനം

സമസ്തയുടേതെന്ന പേരിൽ സ്വകാര്യ വ്യക്തികൾ നടത്തുന്ന ഓണ്‍ലൈന്‍ മദ്റസയുമായി ബന്ധമില്ല കോഴിക്കോട് : സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഈ മാസം 27ന് നടക്കുന്ന ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു. മഹല്ല് ശാക്തീകരണം, സംസ്കരണ പ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നില ലക്ഷ്യമാക്കി 2015ലാണ് സമസ്ത കൈത്താങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ നിര്‍ണയിച്ച വിഹിതമനുസരിച്ചാണ് ഓരോ മേഖലക്കുമുള്ള വിനിയോഗം നടക്കുന്നത്.പുതുതായി  ആറ് മദ്റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 10942 ആയി.മദീന അറബി മദ്റസ, അന്നിശ്ശേരി - ദര്‍വാഡ്, ഹിദായത്തുല്‍ ഇസ്ലാം മദ്റസ ഹള്ളട്ഓനി-നവല്‍ഗുണ്ട് (കര്‍ണാടക), ...
Other

സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു

കേസ് എടുത്തത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്നു കോടതിയിൽ റിപ്പോർട് നൽകും തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂറിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു, ഇതിനുള്ള നടപടികൾ ആരംഭിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകി പിന്‍വലിക്കാനാണ് ശ്രമം. കഴിഞ്ഞ 5 ന് തെന്നല പഞ്ചായത്ത് മുസ്ലിം കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ പരിപാടിയിൽ പ്രസംഗിച്ചതിനാണ് കേസ് എടുത്തത്. ഉദ്ഘടകനായ ഇ. ടി. മുഹമ്മദ് ബഷീർ എം പി ഒഴികെയുള്ള 12 പ്രാസംഗികന്മാരുടെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയുമാണ് തിരൂരങ്ങാടി എസ് ഐ എസ്‌കെ പ്രിയൻ സ്വമേധയാ കേസ് എടുത്തത്. അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിച്ചു പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി, കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചു സാമൂഹിക അകലം പാലിച്ചില്ല എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. സമദ് പൂക്കോട്ടൂർ മൂന്നാം പ്രതി ആയിരുന്ന...
error: Content is protected !!