Tag: Accident

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
Accident

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

വളാഞ്ചേരി: താജ്നഗറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. പൈങ്കണ്ണൂർ താജ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. ദേശീയപാത 66ലെ സർവ്വീസ് റോഡിലെ മീഡിയനിൽ തട്ടി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. ഇയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വളാഞ്ചേരി പോലീസ് മേൽനടപടി സ്വീകരിച്ചു....
Local news

കണ്ണമംഗലം പെരന്റക്കല്‍ ക്വാറിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

വേങ്ങര : കണ്ണമംഗലം പെരന്റക്കല്‍ ക്വാറിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ജാബിര്‍ ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടക്കല്‍ മിംസിലേക്ക് മാറ്റുകയായിരുന്നു, എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ഹുസ്സൈന്‍ ഹാജിയുടെ മകന്‍ ഇസ്ഹാഖ് (കുഞ്ഞ) ന്റെ മകനാണ് പനക്കത്ത് ജാബിര്‍. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Accident

തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് യുവതി മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

പെരിന്തല്‍മണ്ണ : തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് അപകടം. യുവതി മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ഹരിദാസിന്റെ മകള്‍ ശ്രീനന്ദ (20) ആണ് മരിച്ചത്. തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടം, കെഎസ്ആര്‍ടിസി ബസ്സും ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി മറിഞ്ഞു, കെഎസ്ആര്‍ടിസി ബസിനും കേടുപാടുകള്‍ സംഭവിച്ചു. ബസ്സില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ആരുടേയും പരിക്ക് ഗുരുതരമല്ല...
Accident

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു

പൊന്നാനി : പൊന്നാനി - ഗുരുവായൂര്‍ സംസ്ഥാന പാതയില്‍ മാറഞ്ചേരി പനമ്പാട്ട് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു. അവിണ്ടിത്തറ ചോഴിയാട്ടേല്‍ സാഹിറിന്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫയാണു (36) ചികിത്സയ്ക്കിടെ മരിച്ചത്. അപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ ഹാരിഫയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു....
Accident

ഉത്സവം കഴിഞ്ഞു വരുന്നതിനിടെ ബൈക്കിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി ; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന സഹോദരന്മാര്‍ സഞ്ചരിച്ച ബൈക്കിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കയറി യുവാവ് മരിച്ചു. മാവൂര്‍ മുല്ലപ്പള്ളി മീത്തല്‍ പുളിയങ്ങല്‍ അജയ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പത്താം മൈലിന് സമീപം പൊയില്‍താഴം ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു വരുകയായിരുന്നു അജയും സഹോദരനും. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പയിമ്പ്ര റോഡില്‍ നിന്ന് നെച്ചിപ്പൊയില്‍ റോഡിലേക്ക് കയറുന്ന പന്തീര്‍പാടം ജംഗ്ഷനിലാണ് അപകടമുണ്ടായത്. അജയ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Kerala

മദ്യലഹരിയില്‍ യുവ ഡോക്ടമാര്‍ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം : ആക്കുളത്ത് മദ്യലഹരിയില്‍ യുവ ഡോക്ടമാര്‍ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറശ്ശാല സ്വദേശി ഷാനു (26) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ കൊട്ടാരക്കരയിലെ ഒരു സഹകരണ ആശുപത്രിയിലേയും മറ്റൊരാള്‍ കിംസ് ആശുപത്രിയിലേയും ഡോക്ടര്‍മാരാണ്. കാറിലുണ്ടായിരുന്ന യുവ ഡോക്ടര്‍മാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്കുളം പാലത്തില്‍ തിങ്കളാഴ്ച വെളുപ്പിനായിരുന്നു അപകടം. അമിത വേഗതയില്‍ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റ ശ്രീറാമിനെയും ഷാനുവിനെയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു....
Kerala

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം ; നാല് പേര്‍ക്ക് പരിക്ക്

ഇടുക്കി : കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം. ഈട്ടിതോപ്പില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഇരട്ടയാര്‍ കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാം ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇരട്ടയാര്‍ കാറ്റാടി കവലയില്‍ താമസിക്കുന്ന മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ ഇവരുടെ പഴയ വീട്ടില്‍ പോയി മടങ്ങും വഴിയാണ് അപകടം നടന്നത്. മകന്‍ ഷിന്റോയും ഭാര്യയെയും രണ്ടു മക്കളും അമ്മയായ മേരി എബ്രഹാമുമായിരുന്നു അപകം നടക്കുമ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടയില്‍ 100 മീറ്ററില്‍ അധികം താഴ്ച്ചയിലേക്ക് വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മേരി എബ്രഹാം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.പരിക്കേറ്റ ഷിന്റോയുടെ ഒരു മകന്റെ സ്ഥിതി ഗുരുതരമാണ്. ഇയാളുടെ തലച്ചോറിനാണ് ക്ഷതം ഏറ്റിട്ടുള്ളത്. ഇയാളെ...
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് : പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കോങ്ങാട് എഴക്കാട് ആലങ്ങാട് അഭിജിത് (20)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിക്ക് തച്ചമ്പാറ മാച്ചാംതോടില്‍ ആണ് അപകടം. അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്‌കൂട്ടറില്‍ വരുമ്പോള്‍ അതേ ദിശയില്‍ നിന്നും വന്ന ലോറി സ്‌കൂട്ടറെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. മലമ്പുഴ ഐ.ടി.ഐ.യിലെ വിദ്യാര്‍ഥിയാണ് അഭിജിത്. പിതാവ്: രമേഷ്. മാതാവ്: രാധിക. സഹോദരി: അഭിനയ....
Accident

കൊണ്ടോട്ടി മിനി ഊട്ടി റോഡിൽ അപകടം; ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി : നെടിയിരുപ്പ് -മിനി ഊട്ടി റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം. കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണു മരിച്ചത് എന്നാണു പ്രാഥമിക വിവരം. ഇന്നു രാവിലെയാണ് അപകടം. ഹൈ ടെക് ക്രഷറിന് സമീപമാണ് അപകടം. ബൈക്കും ടോറസ് ലോറിയും തമ്മിൽ ഇടിച്ചാണ് അപകടം. പൊലീസ് സ്ഥലത്തെത്തി....
Malappuram

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; ഇടിച്ച കാറിനായി അന്വേഷണം ആരംഭിച്ചു

കൊണ്ടോട്ടി : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടില്‍ സുഗിഷ്ണു (25) ആണ് മരിച്ചത്. കൊണ്ടോട്ടി വട്ടപ്പറമ്പില്‍ വച്ചായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി 11.15 നാണ് അപകടം നടന്നത്. സുഗിഷ്ണുവും സുഹൃത്തും ബൈക്കില്‍ എടവണ്ണ പ്പാറയില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് വരുമ്പോള്‍ ആണ് അപകടം. എതിരെ വന്ന കാറിന്റെ സൈഡിലെ കണ്ണാടിയില്‍ ഇടിച്ച് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ സുഗിഷ്ണുവിന്റെ സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. സുഗിഷ്ണുവിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. അതേസമയം ഇടിച്ച കാര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ഇടിച്ചിട്ട കാറിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു....
Kerala

കോഴിക്കോട് ബസ് അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവം; സ്വകാര്യ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കേസെടുത്ത് മെഡിക്കല്‍ കോളേജ് പൊലീസ്. കേസില്‍ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ജംഷീറിനെയാണ് കസ്റ്റഡിയിലെടുത്തത്. കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ നിന്നാണ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് അരയിടത്ത് പാലത്ത് വച്ച് ഇന്നലെയാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്ന് മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അലക്ഷ്യമായും അപകടം വരുത്തുവിധവും വാഹനം ഓടിച്ചെന്നാണ് കേസ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് സാനിഹ് ഇന്ന് മരിച്ചു. ബസിനു മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രാവിലെയാണ് മരണം. 50ല്‍ ...
Accident

വേങ്ങര കല്ലേങ്ങൽ പടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വേങ്ങര : ഊരകം കല്ലെങ്ങൽ പടിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. മലപ്പുറം പാണക്കാടിനടുത്ത് പട്ടർക്കടവ് സ്വദേശികളായ നാല് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു....
Accident

കെഎസ്ആര്‍ടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ ആണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിക്ക് പിന്നില്‍ ആദ്യം കെഎസ് ആര്‍ടിസി ബസാണിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മിനി ലോറി തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മാനന്തവാടി സ്വദേശിയായ ശ്രീധരന്‍, മാലോര്‍ സ്വദേശി ആയിഷാ ബീവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു....
Malappuram

എടപ്പാളില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം ; 30 ലധികം പേര്‍ക്ക് പരിക്ക്

മലപ്പുറം : എടപ്പാള്‍ മാണൂര്‍ സംസ്ഥാന പാതയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 2.50ന് ആണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാസര്‍കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ കാരണം ഉള്‍പ്പെടെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു....
Local news

വാഹനപകടത്തില്‍ പരിക്കേറ്റ യുവപണ്ഡിതന്‍ മരണപ്പെട്ടു

മലപ്പുറം: വാഹനപകടത്തില്‍ പരിക്കേറ്റ യുവപണ്ഡിതന്‍ മരണപ്പെട്ടു. ചട്ടിപ്പറമ്പ് മേലേപറമ്പില്‍ ചാഞ്ഞാല്‍ മഹല്ല് വൈസ്പ്രസിഡന്റ് മുല്ലപ്പള്ളി അബ്ദുല്‍ ലത്തീഫ് ഫൈസിയുടെ മകന്‍ അബ്ദുല്‍ റഹീം യമാനി ( 24) ആണ് മരിച്ചത്. തിരൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു റഹീം....
Malappuram

കോട്ടക്കല്‍ പുത്തൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു ; രണ്ടുപേരുടെ നില ഗുരുതരം

കോട്ടക്കല്‍ : പുത്തൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു രണ്ട് പേര്‍ മരണപ്പെട്ടു. രണ്ടുപേരുടെ നില ഗുരുതരം. പരിക്കേറ്റ വരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട രണ്ട് പേരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Malappuram

ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ചങ്ങരംകുളം: ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ചങ്ങരംകുളം പാവിട്ടപ്പുറത്താണ് സംഭവം. എറവറാംകുന്ന് സ്വദേശി തെക്കത്ത് വളപ്പില്‍ ശിഹാബിന്റെ മകന്‍ ഷഹബാസ്(16) ആണ് മരിച്ചത്. ഷഹബാസിനൊപ്പമുണ്ടായിരുന്ന പാവിട്ടപ്പുറം സ്വദേശി കുളങ്ങര വീട്ടില്‍ റിഹാന്(16) പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ഷഹബാസിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിഹാന്റെ നില ഗുരുതരമല്ല....
Local news

പരപ്പനങ്ങാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം

പരപ്പനങ്ങാടി : ബൈക്കും ലോറിയും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം. പരപ്പനങ്ങാടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡ് സൂപ്പി മക്കാനകത്ത് സുഹൈല്‍ (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം പുത്തന്‍ പീടികയില്‍ വച്ച് ആണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന കുട്ടിയെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൈലിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി...
Malappuram

ജുമാ നിസ്ക്കാരത്തിന് പള്ളിയിൽ പോകാൻ റോ‍ഡ് മുറിച്ചുകടക്കവെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

മുക്കം: മുക്കത്ത് പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. മുക്കം ഗോതമ്പ്‌ റോഡ് സ്വദേശിനി പാറമ്മല്‍ നഫീസയാണ് (71) മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ജുമാ നിസ്ക്കാരത്തിന് പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കവെ മുക്കം ഭാഗത്ത് നിന്ന് വന്ന കാറ് വയോധികയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ അതേ കാറില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Local news

എആര്‍ നഗറില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

എആര്‍ നഗര്‍ : എആര്‍ നഗറില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. എആര്‍ കൊളപ്പുറം കുന്നുംപുറം റൂട്ടില്‍ കക്കാടംപുറത്ത് ആണ് അപകടം നടന്നത്. അപകടത്തില്‍ ഓട്ടോ ഡ്രൈവറായ തിരൂരങ്ങാടി ചെനക്കല്‍ അബ്ദുല്‍ റസാഖ്. ഭാര്യ മറിയാമ്മു.മരുമകള്‍ എന്നിവര്‍ക്ക് ആണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ട് പേരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഗുരുതര പരിക്കേറ്റ സ്ത്രീയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി...
Local news

തിരൂരങ്ങാടിയില്‍ ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

തിരൂരങ്ങാടി : ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്ക്. ചെമ്മാട് പരപ്പനങ്ങാടി റൂട്ടില്‍ പന്താരങ്ങാടിയില്‍ ആണ് അപകടം നടന്നത്. പരപ്പനങ്ങാടി സ്വദേശി ഷംനാദ് (24) നാണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം...
Local news

താനൂര്‍ മുക്കോലയില്‍ കൊണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം ; ഡ്രൈവര്‍ക്ക് പരിക്ക്

താനൂര്‍ : താനൂര്‍ മുക്കോലയില്‍ കൊണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും കൊച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ഗോ കണ്ടയ്‌നെര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചിട്ടുള്ളത്. കണ്ണൂര്‍ തൊട്ടട സ്വദേശിയായ നസ്ഫിന്‍ (21) ആണ് പരിക്കേറ്റത്, ഇയാളെ ഉടനെ പരപ്പനങ്ങാടി നഹാസ് ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടര്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലന്നാണ് പ്രാഥമിക വിവരം. പോലീസെത്തി വാഹനം റോഡിന്റെ സൈഡിലേക്ക് മാറ്റി തടസ്സപെട്ടിരുന്ന വാഹന ഗതാഗതം പനഃസ്ഥാപിച്ചിട്ടുണ്ട്.....
Local news

തിരൂരങ്ങാടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

തിരൂരങ്ങാടി : ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. തിരൂരങ്ങാടി പിഎസ്എംഒ കോളേജിന് സമീപത്തെ ഇറക്കത്തിലാണ് അപകടം നടന്നത്. ആനങ്ങാടി സ്വദേശി ഹസ്സന്‍ ഹുവൈസി (26) ക്കാണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Calicut

സ്കൂളിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മൂന്ന് പ്ലസ് വണ്‍ വിദ്യാർത്ഥിനികള്‍ക്ക് പരിക്ക്

കോഴിക്കോട് : മാവൂരില്‍ രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മൂന്ന് പ്ലസ് വണ്‍ വിദ്യാർത്ഥിനികള്‍ക്ക് പരിക്കേറ്റു. മാവൂർ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥിനികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Kerala

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞ് അപകടം. വയനാട് തിരുനെല്ലിയില്‍ തെറ്റ് റോഡില്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്ന് വിവരം. ബസില്‍ 53 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടു കുട്ടികളടക്കം 25 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റു യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്നയുടനെ മറ്റു വാഹനങ്ങളില്‍ പോകുന്നവരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ഉള്‍പ്...
Accident

മുണ്ടുപറമ്പിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം : മുണ്ടുപറമ്പിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുണ്ടുപറമ്പ് സ്വദേശി ബാങ്ക് ഉദ്യോഗസ്ഥനായ വാസുദേവൻ എന്നയാളാണ് മരണപ്പെട്ടത്. തിരൂരിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ലവേർണ ബസും ബൈക്കും ആണ് കൂട്ടിയിടിച്ചത് . ബസ് ബൈക്ക് യാത്രികൻ്റെ ദേഹത്തിലൂടെ കയറി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു......
Kerala

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് ബസും കൂട്ടിയിടിച്ച് അപകടം ; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: പള്ളത്തേരിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റവരുടെ ആരോഗ്യ നില സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Malappuram

രോഗിയുമായി പോയ ആംബുലന്‍സ് ഓട്ടോയില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പാലേരി പാറക്കടവില്‍ രോഗിയെ കൊണ്ടുപോവുകയായിരുന്ന 108 ആംബുലന്‍സ് ഓട്ടോയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ കുറ്റ്യാടിയിലെ ഓട്ടോ ഡ്രൈവര്‍ ജമാല്‍ (48), യാത്രികനായ അസീസ് (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോടേക്ക് പോവുകയായിരുന്ന മറ്റൊരു ആംബുലന്‍സിലാണ് പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്....
Accident

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു

കൊല്ലം: അഞ്ചലില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. ഏരൂര്‍ അയിലറ സ്വദേശി സുബിന്‍ ( 20 ) ആണ് മരിച്ചത്. പുനലൂര്‍ പാതയില്‍ ആര്‍ഒ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്....
Kerala

നാടകസംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു : 12 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍ : മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് 2 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി മോഹന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും നാടക സംഘത്തിലെ പ്രധാന നടിമാരാണ്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം നടന്നത്. കേളകം മലയാമ്പാടി റോഡിലെ എസ് വളവില്‍ വച്ചാണ് നാടക സംഘം സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞത്. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. 14 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി ...
error: Content is protected !!